നാസയിൽ ലെനക്ക് എന്തുകാര്യം?
text_fieldsനടി ലെന
ഫ്ലോറിഡയിലെ നാസ ആസ്ഥാനത്ത്.ആക്സിയം-4 വിക്ഷേപണത്തിന്റെ തൊട്ടുമുമ്പ് എടുത്ത ചിത്രം
നടി ലെന കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ, ശുഭാൻഷുവിന്റെ ബഹിരാകാശ യാത്രയുടെ പശ്ചാത്തലത്തിൽ വൈറലായിരിക്കുകയാണ്. ശുഭാൻഷു പറന്നുയർന്ന ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്നുള്ളതാണ് ചിത്രങ്ങൾ. ‘ഇങ്ങനെയൊരു മനോഹരമായ അനുഭവം സാധ്യമാകാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷം’ എന്ന അടിക്കുറിപ്പോടെയായിരുന്നു ലെനയുടെ നാസ ചിത്രങ്ങൾ.
ലെനയും നാസയും തമ്മിലെന്ത് ബന്ധമാണെന്നല്ലെ. നല്ല ബന്ധമുണ്ട്. ശുഭാൻഷുവിനൊപ്പം ബഹിരാകാശ യാത്ര പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ടവരിൽ ലെനയുടെ ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണനുമുണ്ടായിരുന്നു. ഗഗൻ ദൗത്യത്തിലെ നിർദിഷ്ട യാത്രികരാണ് ഇരുവരും.
ശുഭാൻഷു യാത്ര തിരിച്ച ആക്സിയം-4 ദൗത്യത്തിന്റെ റിസർവ് യാത്രികനായിരുന്നു പ്രശാന്ത്. ഏതെങ്കിലും സാഹചര്യത്തിൽ ശുഭാൻഷുവിന് യാത്ര പോകാൻ സാധിച്ചില്ലെങ്കിൽ അവസരം പ്രശാന്തിനായിരിക്കും. ദൗത്യത്തോടനുബന്ധിച്ച് ഐ.എസ്.ആർ.ഒ ചെയർമാൻ ഉൾപ്പെടെയുള്ള വലിയ സംഘം നാസയിലെത്തിയിരുന്നു. കൂട്ടത്തിൽ ലെനയുമുണ്ടായിരുന്നു.
ആക്സിയം ദൗത്യം പല തവണ മാറ്റിവെച്ചതോടെ ചെയർമാൻ അടക്കം ഏതാനും പേർ മടങ്ങി. പക്ഷേ, പ്രശാന്തിനൊപ്പം ലെന ഫ്ലോറിഡയിൽ തങ്ങി. അതുകൊണ്ട് വിക്ഷേപണം നേരിൽ കാണാൻ ലെനക്കും സാധിച്ചു. അതിന്റെ സന്തോഷമാണ് തൊട്ടടുത്ത ദിവസം ലെന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

