Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടുസാരിയണിഞ്ഞ് കാൻ ചലച്ചിത്ര മേളയിൽ ഖുശ്ബു സുന്ദർ

text_fields
bookmark_border
Actress kushboo sundar Wearing traditional kanchipuram silk saree At Cannes
cancel

കാഞ്ചീപുരം പട്ടുസാരിയണിഞ്ഞ് കാൻ ചലച്ചിത്ര മേളയിൽ ശ്രദ്ധനേടി നടി ഖുശ്ബു സുന്ദർ. കാനിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് ഖുശ്ബു റെഡ്കാർപ്പറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും അഭിമാനത്തോടെ മുന്നോട്ടുകൊണ്ടു പോകുമെന്നും താരം കൂട്ടിച്ചേർത്തു. മണിപ്പൂരി ചിത്രം ഇഷ്നോവിന്റെ പ്രദർശനത്തിനോട് അനുബന്ധിച്ചാണ് ഖുശ്ബു എത്തിയത്.

'നമ്മുടെ മനോഹരമായ രാജ്യത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും അഭിമാനത്തോടെ മുന്നോട്ട്‌കൊണ്ടു പോകും. തെന്നിന്ത്യയിലെ പരമ്പരാഗത കാഞ്ചീപുരം സാരി ധരിച്ച് കാനിലെ റെഡ്കാര്‍പ്പറ്റില്‍. കൈത്തറിയില്‍ നെയ്‌തെടുത്ത ഓരോ സാരിയും നമ്മുടെ നെയ്ത്തുകാരുടെ കലയെ ജീവനോടെ നിര്‍ത്തുന്നു.കാനില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്'- ഖുശ്ബു പറഞ്ഞു.

ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖരാണ് കാനിൽ എത്തുന്നത്. ഐശ്വര്യ റായ് ബച്ചന്‍, വിജയ് വര്‍മ, മാനുഷി ചില്ലാര്‍, മൃണാല്‍ താക്കൂര്‍, ഉര്‍വശി റൗട്ടേല, സാറാ അലി ഖാന്‍ തുടങ്ങിയവർ റെഡ് കാര്‍പ്പറ്റിലെത്തിയിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress kushboo sundar Wearing traditional kanchipuram silk saree At Cannes
Next Story