Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമിർ ഖാന്‍ ചിത്രം ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നവരോട്; നടി കരീന കപൂറിന്റെ മറുപടി

text_fields
bookmark_border
നല്ല സിനിമയാണെങ്കിൽ അത് എന്തിനേയും മറികടക്കും
Actress Kareena kapoor Reaction about Her And Aamir Khans news Movie  Laal Singh Chaddhas boycott
cancel

ഇന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആമിർ ഖാൻ പ്രധാന വേഷത്തിൽ എത്തുന്ന ലാൽ സിങ് ഛദ്ദ. ഓഗസ്റ്റ് 11നാണ് ചിത്രം തിയറ്റർ റിലീസായി എത്തുന്നത്. കരീന കപൂറാണ് നായിക.

ചിത്രം പ്രദർശനത്തിനെത്തുമ്പോൾ ലാൽ സിങ് ഛദ്ദയെ ചുറ്റിപ്പറ്റി വിവാദങ്ങൾ തലപൊക്കുകയാണ്. ചിത്രം ബഹിഷ്കരിക്കുമെന്നാണ് ഒരു കൂട്ടം പേർ പറയുന്നത്. ലാൽ സിങ് ഛദ്ദക്ക് മുൻപ് ആമിർ ചിത്രം ദംഗലിനെതിരെയും ഇത്തരം ബഹിഷ്‌കരണ ആഹ്വാനമുണ്ടായിരുന്നു.

സോഷ്യൽ മീഡിയയിൽ ചിത്രത്തിന് നേരെയുള്ള ബഹിഷ്കരണ ആഹ്വാനം ശക്തമാകുമ്പോൾ വിഷയത്തിൽ പ്രതികരിച്ച് നടി കരീന കപൂർ. ഇന്ത്യാ ടുഡെക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ലാൽ സിങ് ഛദ്ദ വളരെ നല്ല ചിത്രമാണെങ്കിൽ വിവാദങ്ങളെല്ലാം മറി കടക്കുമെന്നാണ് കരീന പറയുന്നത്.

'ഇന്ന് എല്ലാവർക്കും ശബ്ദമുണ്ട്. വ്യത്യസ്ത പ്ലാറ്റ്ഫോമുകൾ ഉണ്ട്. അഭിപ്രായങ്ങളുണ്ട്. എന്നാൽ ചില കാര്യങ്ങൾ അവഗണിക്കാൻ പഠിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ജീവിതം നയിക്കുക എന്നത് അസാധ്യമാകും. അതുകൊണ്ടാണ് ഇതൊന്നും ഞാൻ കാര്യമായി എടുക്കാത്തത്. എനിക്ക് പറയാൻ ആഗ്രഹിക്കുന്നത് ഞാൻ പോസ്റ്റു ചെയ്യുന്നു.

ലാൽ സിങ് ഛദ്ദ ഒരു സിനിമയാണ്. അത് റിലീസിനൊരുങ്ങുകയാണ്. എല്ലാവർക്കും വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകും. ഇതൊരു നല്ല സിനിമയാണെങ്കിൽ, അത് എന്തിനേയും മറികടക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഏറെ കുറെ, പ്രതികരണം മികച്ചതായിരിക്കും. നല്ല സിനിമകൾ എന്തിനെയും മറികടക്കുമെന്ന് ഞാൻ കരുതുന്നു,' കരീന പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress Kareena kapoor Reaction about Her And Aamir Khan's news Movie Laal Singh Chaddha's boycott
Next Story