നടി ഹൻസിക മോട്‌വാനി വിവാഹിതയാവുന്നു; വരൻ സൊഹൈൽ കത്തൂര്യ
text_fieldsതെന്നിന്ത്യൻ താരം ഹൻസിക മോട് വാനിയുടെ വിവാഹിതയാവുന്ന എന്നുള്ള വിവരം നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഈ വർഷം ഡിസംബർ നാലിന് ജയ്പൂരിൽ വെച്ചാകും വിവാഹമെന്ന് മാത്രമാണ് അന്ന് പുറത്തു വന്ന വിവരം. എന്നാൽ വരനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ലഭ്യമായിരുന്നില്ല.
ഇപ്പോഴിതാ താരവിവാഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്. നടിയുടെ ബിസിനസ് പങ്കാളിയായ സൊഹൈൽ കത്തൂര്യയാണ് ഹാൻസികയുടെ ജീവിത പങ്കാളിയാവുന്നത്. സിനിമയിൽ നിന്ന് ഇടവേള എടുത്ത സമയത്താണ് പ്രണയത്തിലായതെന്നാണ് വിവരം. 2020 മുതൽ ഇരുവരും ഒന്നിച്ച് ബിസിനസ് ചെയ്യുകയാണ്.
ഡിസംബർ രണ്ട് മുതൽ നാല് വരെയാണ് വിവാഹ ആഘോഷങ്ങൾ നടക്കുക. ഇരുവരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാവും ചടങ്ങുകൾ നടക്കുക. അധികം വൈകാതെ തന്നെ വിവാഹവിവരം ഹൻസിക ഔദ്യോഗികമായി അറിയിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

