Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെ ഗുവേരയുടെ ചിത്രവും വാക്കുകളും പങ്കുവെച്ച് നടി ഭാവന

text_fields
bookmark_border
‘ഏത് അനീതിയും തിരിച്ചറിയാൻ കഴിവുള്ളവരായിരിക്കണം...’
ചെ ഗുവേരയുടെ ചിത്രവും വാക്കുകളും പങ്കുവെച്ച് നടി ഭാവന
cancel

ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവിടുകയും ലൈംഗികാതിക്രമ പരാതികളിൽ നടൻ സിദ്ദീഖും സംവിധായകൻ രഞ്ജിത്തും രാജിവെക്കുകയും കൂടുതൽ നടിമാരുടെ വെളിപ്പെടുത്തലുകൾ വരികയും ചെയ്ത പശ്ചാത്തലത്തിൽ പ്രതികരണവുമായി നടി ഭാവന. കമ്യൂണിസ്റ്റ് വിപ്ലവകാരി ഏണസ്റ്റോ ചെ ഗുവേരയുടെ ചിത്രവും വാക്കുകളും അടങ്ങിയ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ നടി ഷെയർ ചെയ്തു.

‘എല്ലാറ്റിനുമുപരിയായി, ലോകത്ത് എവിടെയും ആർക്കെതിരെയും നടക്കുന്ന ഏത് അനീതിയും തിരിച്ചറിയാൻ കഴിവുള്ളവരായിരിക്കുക’ എന്ന വാക്കുകളടങ്ങിയ ചെയുടെ ചിത്രമാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ, ‘തിരിഞ്ഞുനോട്ടം’ എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം പങ്കുവെച്ചതും ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു. ഈ പോസ്റ്റിന് സ്നേഹം അറിയിച്ച് നിരവധി പേർ രംഗത്തെത്തി. പല മുഖമൂടികളും അഴിയാൻ കാരണം നിങ്ങളാണ് തുടങ്ങിയ നിരവധി കമന്‍റുകളും ചിത്രത്തിന് താഴെ നിറഞ്ഞിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - actress Bhavana shared Che Guevara image and words
Next Story