Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightനടി ആശ ശരത്തിന്റെ മകൾ...

നടി ആശ ശരത്തിന്റെ മകൾ ഉത്തര വിവാഹിതയായി

text_fields
bookmark_border
Actress Asha Sharaths daughter Uthara Get Married
cancel

ടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ഉത്തര ശരത് വിവാഹിതയായി. ആദിത്യയാണ് വരൻ. അങ്കമാലി കറുകുറ്റിയിലുള്ള അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ വെച്ചായിരുന്നു വിവാഹം. ഒക്ടോബറിലായിരുന്നു ആദിത്യയുടേയും ഉത്തരയുടേയും വിവാഹനിശ്ചയം. കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ നടന്ന വിവാഹനിശ്ചയത്തില്‍ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.

അമ്മക്കൊപ്പം നൃത്തവേദികളില്‍ സജീവമാണ് ഉത്തര. സിനിമയിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ആശ ശരത്ത് ഒരു പ്രധാനവേഷത്തിലെത്തിയ ഖൈദ എന്ന ചിത്രത്തിലൂടെയായിരുന്നു ഉത്തര സിനിമയിൽ എത്തിയത്. 2021-ലെ മിസ് കേരള റണ്ണര്‍അപ്പ് കൂടിയായിരുന്നു ഉത്തര. കീര്‍ത്ത ശരത്താണ് സഹോദരി.


Show Full Article
TAGS:Asha Sharath Uthara 
News Summary - Actress Asha Sharath's daughter Uthara Get Married
Next Story