Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി; തന്‍റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് കണ്ട് മടുത്തുവെന്ന് താരം

text_fields
bookmark_border
ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി; തന്‍റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് കണ്ട് മടുത്തുവെന്ന് താരം
cancel

സാമൂഹിക മാധ്യമങ്ങളിലെ ഡീപ്ഫേക്ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഡിറ്റുകൾക്കെതിരെ നിലപാട് കടുപ്പിച്ച് ഐശ്വര്യ ലക്ഷ്മി. തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് അനുവാദമില്ലാതെ എഐ എഡിറ്റുകൾ പ്രചരിപ്പിക്കുന്നത് സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് താൻ ഇൻസ്റ്റാഗ്രാം ഉപേക്ഷിച്ചതെന്ന് താരം വ്യക്തമാക്കി. ഒരു വർഷത്തിലധികമായി താൻ ഇൻസ്റ്റാഗ്രാമിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും ഈ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും നടി പറയുന്നു.

താൻ പങ്കുവെക്കുന്ന സാധാരണ ചിത്രങ്ങൾ പോലും പശ്ചാത്തലമാക്കി ചിലർ അനുവാദമില്ലാതെ എഐ എഡിറ്റുകൾ നിർമിക്കുന്നത് തനിക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഐശ്വര്യ ലക്ഷ്മി തുറന്നുപറഞ്ഞു. തന്റെ മാനേജ്‌മെന്റ് ടീമിന്റെ എതിർപ്പുകൾ വകവെക്കാതെയാണ് താരം ഈ പ്ലാറ്റ്‌ഫോമിൽ നിന്ന് സ്വയം പിന്മാറിയത്. മറ്റുള്ളവരുടെ വ്യാജ സൃഷ്ടികൾ കണ്ട് കൂടുതൽ മാനസിക സംഘർഷങ്ങൾക്ക് ഇരയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഈ വിഷയത്തിൽ തനിക്ക് പൂർണമായി നിയന്ത്രണം സാധ്യമല്ലെങ്കിലും ഇതിന്റെ ഭാഗമാകാൻ താൽപ്പര്യമില്ലെന്നും നടി കൂട്ടിച്ചേർത്തു.

സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കണമെന്ന സമ്മർദ്ദം ഒഴിവായത് ഒരു നടിയെന്ന നിലയിൽ തനിക്ക് വലിയ ആശ്വാസമാണ് നൽകിയതെന്ന് ഐശ്വര്യ വ്യക്തമാക്കുന്നു. കരിയറിൽ പ്രതിസന്ധി നേരിടുമ്പോഴും സോഷ്യൽ മീഡിയയിൽ എല്ലാം ഭദ്രമാണെന്ന് വരുത്തിത്തീർക്കാൻ നിരന്തരം പോസ്റ്റുകൾ പങ്കുവെക്കേണ്ടി വരുന്ന സമ്മർദ്ദം ഏറെ വലുതാണ്. എന്നാൽ ഇൻസ്റ്റാഗ്രാമിൽ നിന്ന് വിട്ടുനിന്നതോടെ അത്തരത്തിലുള്ള വ്യാജമായ അഭിനയങ്ങളിൽ നിന്നും കൃത്രിമത്വങ്ങളിൽ നിന്നും പൂർണ സ്വാതന്ത്ര്യം ലഭിച്ചതായും താരം പറയുന്നു.

സമൂഹമാധ്യമങ്ങളുടെ ബഹളങ്ങളിൽ നിന്ന് മാറിനിന്നത് തന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതായും ഭാവിയിലും ഈ പ്ലാറ്റ്‌ഫോമിലേക്ക് മടങ്ങിവരാൻ തനിക്ക് പദ്ധതികളൊന്നുമില്ലെന്നും അവർ വ്യക്തമാക്കി. ബാലേജി മോഹന്റെ സംവിധാനത്തിലൊരുങ്ങിയ ലൗ എന്ന നെറ്റ്ഫ്ലിക്സ് സീരീസിലാണ് ഐശ്വര്യ ലക്ഷ്മി അവസാനമായി അഭിനയിച്ചത്. അതിനിടെ ജാൻവി കപൂർ ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ നടിമാരും തങ്ങൾക്കെതിരെയുള്ള എ.ഐ ദുരുപയോഗങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും എതിരെ ശക്തമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress Aishwarya Lekshmi quits Instagram account
Next Story