പ്രേക്ഷക ഹൃദയം കീഴടക്കിയ ബാലതാരം, അഭിഷേക് ബച്ചന്‍റെയും ഐശ്വര്യയുടെയും മകന്‍റെ വേഷത്തിൽ തിളങ്ങി....പാർഥ് ഇപ്പോൾ എവിടെ?
text_fields2003ലാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും പ്രധാന വേഷങ്ങളിൽ അഭിനയിച്ച കുച്ച് ന കഹോ പുറത്തിറങ്ങിയത്. അന്ന് പ്രമുഖ താരനിരക്കൊപ്പം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഒരു ബാലതാരവും ചിത്രത്തിൽ ഉണ്ടായിരുന്നു. അഭിഷേക് ബച്ചന്‍റെയും ഐശ്വര്യയുടെയും മകന്‍റെ വേഷത്തിൽ എത്തിയ പാർഥ് ദവേയായിരുന്നു അത്.
ഒരു ചിത്രത്തിൽ മാത്രം ഒതുങ്ങി നിന്നതല്ല പാർഥിന്‍റെ സിനിമ ജീവിതം. ബിഗ് സ്ക്രീനിൽ നിന്ന് മടങ്ങുന്നതിന് മുമ്പ്, അദ്ദേഹം നിരവധി ബോളിവുഡ് പ്രോജക്ടുകളുടെ ഭാഗമായി. മുജ്‌സെ ഷാദി കരോഗി, ജോധാ അക്ബർ, ചുരാ ലിയ ഹേ തുംനെ, ബ്ലാക്ക്‌മെയിൽ, കിഡ്‌നാപ്പ്, മൈനേ പ്യാർ ക്യൂൻ കിയ എന്നിവയിലും പാർത്ഥ് പ്രത്യക്ഷപ്പെട്ടു.
വ്യത്യസ്ത ഴോണറുകളിലെ സിനിമയിൽ പ്രമുഖ താരങ്ങളുടെ ബാല്യകാല വേഷങ്ങൾ പാർഥ് അവതരിപ്പിച്ചു. അക്കാലത്തെ ഏറ്റവും അംഗീകാരം നേടിയ ബാലതാരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. ഇപ്പോൾ ആ പഴയ ബാലതാരത്തിന് 30 വയസ്സായി. ബോളിവുഡിന്റെ ശ്രദ്ധാകേന്ദ്രങ്ങളിൽ നിന്ന് വളരെ അകലെയാണ് അദ്ദേഹമിപ്പോൾ.
2024 നവംബറിൽ, രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച് അദ്ദേഹം വിവാഹിതനായി. അദ്ദേഹത്തിന്റെ ഹൽഡി, മെഹന്തി, സംഗീത് ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

