നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു
text_fieldsവിഷ്ണു പ്രസാദ്
ചലച്ചിത്ര – സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനാൽ കരൾ മാറ്റിവെക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. നടൻ കിഷോർ സത്യയാണ് മരണവിവരം തന്റെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
കരൾ നൽകാൻ മകൾ തയാറായെങ്കിലും ചികിത്സക്കായുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. അതിനിടയിലാണ് മരണം സംഭവിച്ചിരിക്കുന്നത്. ഏകദേശം 30 ലക്ഷം രൂപയോളം ചികിത്സക്ക് ആവശ്യമായിരുന്നു. സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’ അടിയന്തിര സഹായമായി ഒരു തുക നൽകിയിരുന്നു. ഓൺലൈൻ ചാരിറ്റി ഫണ്ടിങിലൂടെയും മറ്റും ബാക്കി തുക കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു കുടുംബം.
കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐ.എ.എസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സീരിയൽ രംഗത്തും സജീവമായിരുന്നു വിഷ്ണു പ്രസാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

