പന്നി പണ്ടേ ക്രിസ്ത്യൻ ആയിരുന്നു, പശു ഹിന്ദുവായിട്ട് അധിക കാലമായിട്ടില്ല...മൂരി മുസ്‍ലിമായിട്ടും -മനുഷ്യർ കലയെയും ഭക്ഷണത്തെയും വീതം വെച്ചതിനെ കുറിച്ച് നടൻ
text_fieldsഎമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ വിനു മോഹൻ. ബഷീർ മുളിവയൽ എഴുതിയ ‘വീതംവെപ്പ്’ എന്ന കവിത പോസ്റ്റ് ചെയ്തുകൊണ്ടാണ് വിനുമോഹൻ പുതിയ ചർച്ചയുടെ ഭാഗമാകുന്നത്.
മതം തലക്കു പിടിച്ച മനുഷ്യർ കലയേയും സാഹിത്യത്തെയും ഭക്ഷണത്തെയും വീതം വെച്ചുവെന്നാണ് കവിതയിലുള്ളത്. പന്നി പണ്ടേ ക്രിസ്ത്യൻ ആയിരുന്നു. പശു ഹിന്ദുവായിട്ട് അധിക കാലം ആയിട്ടില്ല. മൂരി മുസ്ലിം ആയിട്ടും. മുസ്‍ലിം ആയതുകൊണ്ടാണോ എന്നറിയില്ല മൂരി ഇറച്ചിക്ക് പല മെനുവിലും പൗരത്വം നഷ്ടമാകുന്നത് എന്നിങ്ങനെയാണ് കവിതയിലുള്ളത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
പന്നി പണ്ടേ ക്രിസ്ത്യൻ ആയിരുന്നു പശു ഹിന്ദുവായിട്ടു അധികകാലം ആയിട്ടില്ല
മൂരി മുസ്ലിം ആയിട്ടും...
മുസ്‌ലിം ആയതുകൊണ്ടണോ അതോ ഹിന്ദു അകാൻ ശ്രമിക്കുന്നത് കൊണ്ടണോ എന്നറിയില്ല
മൂരി ഇറച്ചിക്ക് പല മെനുവിലും പൗരത്വം നഷ്ടമാകുന്നത്...
കുതിരയുടെ മതം ഏതാണാവോ...?
ശിവജിയുടെ കൂടെയും ടിപ്പുവിന്റെ കൂടെയും യുദ്ധം ചെയ്യ്ത കുതിരയുടെ കൂറ് ഏത് മതത്തോടായിരിക്കും?
ആന പള്ളികളിലെ നേർച്ചയ്ക്കു എഴുന്നള്ളുമെങ്കിലും ഹിന്ദുവായത് കൊണ്ടാകാം മുസ്ലിം പേരോ ക്രിസ്ത്യൻ പേരോ ഇടാത്തത്.
മനുഷ്യന് ഏറെ സന്തോഷവും സമാധാനവും ഒക്കെ നൽകുന്ന
സംഗീതോപകരണങ്ങളിലും ഈ വേർതിരിവ് ഉണ്ട് കേട്ടോ...
ഭക്ഷണത്തിനുമുണ്ട് മതം
ഇറച്ചിയും പത്തിരിയും മുസ്ലീമും, സാമ്പാറും സദ്യയും ഹിന്ദുവും
താറാവും മപ്പാസും വെള്ളയപ്പവും ക്രിസ്ത്യനുമാണ്.
മതം തലയ്ക്കുപിടിച്ച മനുഷ്യൻ മൃഗങ്ങളെയും, പൂവിനേയും, നിറകളെയും, പ്രകൃതിയെയും,
കലയെയും, സാഹിത്യത്തെയും, ഭക്ഷണത്തെയും വീതം വച്ചു.
എന്നാൽ ഒരു മതത്തിലും ചേരാതേ നിന്നും സകലരോടും ഇഷ്ട്ടം കാണിച്ചും
ക്യാൻസറും, ഹാർട്ടറ്റാകും, ട്യൂമറും, വർഗീയത ഇല്ല എന്നു വിശ്വസിക്കപ്പെടുന്ന ആശുപത്രികളിൽ
കൊണ്ടുപോയി കിടത്തുന്നു.
ഇവിടെ ഒരു മതങ്ങൾക്കും വേർതിരിവില്ല....
ഇതു ഞങ്ങളുടെ രോഗമാണ് ഇതു ഞങ്ങൾക്കാണ് എന്നുള്ള ഒരു അവകാശവാദവും ആർക്കുമില്ല.......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

