Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതിയോട് അശ്ലീല പരാമര്‍ശം: നടന്‍ വിനായകന് ജാമ്യം
text_fieldsbookmark_border
കല്‍പ്പറ്റ: യുവതിയോട് ഫോണില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന കേസില്‍ നടന്‍ വിനായകന് ജാമ്യം. കല്‍പ്പറ്റ ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. കോടതിയില്‍ നടന്‍ നേരിട്ട് ഹാജരായി.
പൊതുപ്രവര്‍ത്തകയായ കോട്ടയം പാമ്പാടി സ്വദേശിനിയാണ് പരാതിക്കാരി. കല്‍പ്പറ്റയില്‍ വെച്ച് ഒരു പ്രോഗ്രാമിലേക്ക് ക്ഷണിക്കാന്‍ വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ നടന്‍ അശ്ലീലം പറയുകയും അപമാനിക്കുകയും ചെയ്‌തെന്നാണ് പരാതി.
കല്‍പ്പറ്റ പൊലീസാണ് കേസെടുത്തത്. നാലു മാസത്തെ അന്വേഷണത്തിനൊടുവില്‍ നേരത്തെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

