Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നിഷാദ് ഇന്നില്ല എന്ന് കേൾക്കുമ്പോൾ ഹൃദയം തകരുന്നു'; അനുശോചനമറിയിച്ച് സൂര്യ

text_fields
bookmark_border
നിഷാദ് ഇന്നില്ല എന്ന് കേൾക്കുമ്പോൾ ഹൃദയം തകരുന്നു; അനുശോചനമറിയിച്ച് സൂര്യ
cancel

പ്രശസ്ത സിനിമ എഡിറ്റർ നിഷാദ് യൂസഫിന്റെ മരണത്തിൽ അനുശോചനമറിയിച്ച് നടൻ സൂര്യ. നിഷാദ് ഇന്നില്ല എന്ന് കേൾക്കുമ്പോൾ ഹൃദയം തകരുന്നുവെന്നാണ് സൂര്യ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. സൂര്യയുടെ പുറത്തിറങ്ങാൻ ഇരിക്കുന്ന കങ്കുവ എന്ന ചിത്രത്തിന്റെ എഡിറ്ററാണ് നിഷാദ്.

കങ്കുവ ടീമിലെ പ്രധാനിയായ നിഷാദ് എപ്പോഴും ഓർമിക്കപ്പെടുമെന്നും നിഷാദിന്റെ കുടുംബത്തിനോടും സുഹൃത്തുക്കളോടും അനുശോചനം അറിയിക്കുന്നുവെന്നും സൂര്യ പറഞ്ഞു.

സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന കങ്കുവ നവംബർ 14നാണ് പുറത്തിറങ്ങുന്നത്. സൂര്യക്കൊപ്പം ബോളിവുഡ് നടൻ ബോബി ഡിയോളും ചിത്രത്തിൽ അണിനിരക്കു​ന്നുണ്ട്. ഒക്ടോബർ 27ന് ചെന്നൈയിൽ കങ്കുവയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ നിഷാദ് പ​ങ്കെടുത്തിരുന്നു. സൂര്യക്കും ബോബി ഡിയോളിനുമൊപ്പം എടുത്ത സെൽഫി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ചടങ്ങളിൽ ഏറെ പ്രസന്നവദനായി കാണപ്പെട്ട നിഷാദ് സിനിമയുടെ അണിയറ പ്രവർത്തകരുമായി സൗഹൃദം പങ്കുവെക്കുകയും ചെയ്തിരുന്നു. രണ്ടു ദിവസത്തിനുശേഷമാണ് അപ്രതീക്ഷിതമായി വിയോഗവാർത്ത എത്തിയിരിക്കുന്നത്.

ബുധനാഴ്ച പുലർച്ചെ പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2022ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. ഹരിപ്പാട് സ്വദേശിയായ നിഷാദ് കുടുംബത്തോടൊപ്പമാണ് കൊച്ചിയിൽ താമസിച്ചിരുന്നത്. മമ്മൂട്ടിയുടെ ബസൂക്ക, കങ്കുവ എന്നിവയാണ് റിലീസ് ആകാനുള്ള ചിത്രങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Surya condoles the death of film editor Nishad
Next Story