Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightനടൻ ചിമ്പുവിനെ...

നടൻ ചിമ്പുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
Simbu
cancel

ചെന്നൈ: തമിഴ്​ നടൻ ചിമ്പുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധയെ തുടർന്നാണ്​ താരത്തെ ശനിയാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. എന്നാൽ കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണെന്ന്​ അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി 'വെന്തു തനിന്തത്​ കാട്'​ എന്ന ചിത്രത്തിന്‍റെ ചിത്രീകരണ തിരക്കിലായിരുന്നു ചിമ്പു.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്​ മുമ്പ്​ താരത്തിന്​ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്​. നിരവധി ആരാധകർ സാമൂഹിക മാധ്യമങ്ങളിലൂടെ രോഗമുക്തി ആശംസിച്ചു.

ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന 'വെന്തു തനിന്തത്​ കാട്'​ ടീസർ വെള്ളിയാഴ്​ച പുറത്തുവിട്ടിരുന്നു. വെലസ്​ ഫിലിം ഇന്‍റർനാഷനലിന്‍റെ ബാനറിൽ ഇഷാരി കെ. ഗണേഷും അശ്വിൻ കുമാറും ചേർന്ന്​ നിർമിക്കുന്ന ചിത്രത്തിന്​ എ.ആർ. റഹ്​മാനാണ്​​ സംഗീതമൊരുക്കുന്നത്​.

വി​ണ്ണൈ താണ്ടി വരുവായ, അച്ചം യെൻപത്​ മടമൈയെട എന്നീ ചിത്രങ്ങൾക്ക്​ ശേഷം ചിമ്പുവും ഗൗതം മേനോനും ഒന്നിക്കുന്ന ചിത്രമാണ് വെന്തു തനിന്തത്​ കാട്.

​ചിമ്പു ഏറ്റവും പുതിയ ചിത്രമായ 'മാനാട്​' മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്​. വെങ്കട്ട്​ പ്രഭു സംവിധാനം ചെയ്​ത പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ മാനാട്​ ടൈം ലൂപ്​ അടിസ്​ഥാനപ്പെടുത്തി എടുത്തതാണ്​. എസ്​.ജെ. സൂര്യ, കല്ല്യാണി പ്രിയദർശൻ, ഭാരതിരാജ, കരുണാകരൻ, പ്രേംജി അമരൻ എന്നിവരാണ്​ ​പ്രധാന താരങ്ങൾ. യുവൻ ശങ്കർ രാജയാണ്​ സംഗീത സംവിധാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaiSimbuVendhu Thanindhathu Kaadu
News Summary - Actor Simbu hospitalised in Chennai
Next Story