Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightബോളിവുഡ്​ നടൻ സന്ദീപ്​...

ബോളിവുഡ്​ നടൻ സന്ദീപ്​ നഹർ മരിച്ച നിലയിൽ

text_fields
bookmark_border
ബോളിവുഡ്​ നടൻ സന്ദീപ്​ നഹർ മരിച്ച നിലയിൽ
cancel

മുംബൈ: പ്രമുഖ ബോളിവുഡ്​ നടൻ സന്ദീപ്​ നഹറിനെ മുംബൈ ഗൊരേഗാവിലെ ത​‍െൻറ അപ്പാർട്​​മെൻറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണത്തിനു മുമ്പായി, ഭാര്യയെയും ഭാര്യാമാതാവിനെയും കുറ്റപ്പെടുത്തുന്ന വിഡിയോ നഹർ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തിരുന്നു. കൂടാതെ അദ്ദേഹത്തി​‍െൻറ മുറിയിൽനിന്നു കിട്ടിയ കത്തിൽ, ബോളിവുഡ്​ സിനിമ വ്യവസായത്തിലെ രാഷ്​ട്രീയവും താൻ നേരിടുന്ന അവഗണനയും പരാമർശിക്കുന്നതായി പൊലീസ്​ പറഞ്ഞു.

കഴിഞ്ഞ വർഷം ആത്മഹത്യ ​ചെയ്​ത പ്രമുഖ താരം സുശാന്ത്​ സിങ്​ രാജ്​പുത്​ നായകനായ 'എം.എസ്.​ ധോണി'യിൽ സുശാന്തി​‍െൻറ സഹതാരമായി സന്ദീപ്​ നഹർ തിളങ്ങിയിരുന്നു. അക്ഷയ്​ കുമാർ ചിത്രമായ കേസരിയിലും ഇദ്ദേഹം പ്രധാന റോൾ ചെയ്​തിരുന്നു.

നഹറിനെ തിങ്കളാഴ്​ച വൈകീട്ട്​ കിടപ്പുമുറിയിലെ സീലിങ്​ ഫാനിൽ തൂങ്ങിയ നിലയിൽ അബോധാവസ്​ഥയിൽ കണ്ടെത്തിയെന്നും ഭാര്യ കാഞ്ചനും സുഹൃത്തുക്കളും ചേർന്ന്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നുവെന്നും പൊലീസ്​ പറഞ്ഞു.

മരണത്തിന്​ ഏതാനും മണിക്കൂറുകൾ മുമ്പ്​ പോസ്​റ്റ്​ ചെയ്​ത ഫേസ്​ബുക്ക്​​ വിഡിയോയിൽ, ഭാര്യയിൽനിന്നും ഭാര്യാമാതാവിൽനിന്നും മാനസിക പീഡനം ഏൽക്കുന്നതായി കുറ്റപ്പെടുത്തിയിരുന്നു. ആത്മഹത്യക്കുറിപ്പെന്നു കരുതുന്ന കത്തിൽ, സിനിമ രംഗത്ത്​ താൻ നേരിട്ട രാഷ്​ട്രീയക്കളിയും പ്രഫഷനൽ അല്ലാത്ത സമീപനങ്ങളും ഏറെ വേദനിപ്പിക്കുന്നുവെന്നും സൂചിപ്പിച്ചിരുന്നു.

നഹറി​േൻറത്​ ആത്മഹത്യയാണെന്നാണ്​ പ്രഥമദൃഷ്​ട്യാ കരുതുന്നതെന്നും ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നും അസ്വാഭാവിക മരണത്തിന്​ കേസെടുത്തുവെന്നും പൊലീസ്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bollywood ActorSandeep Nahar
Next Story