'ആഷിഖി' നടൻ രാഹുൽ റോയ്ക്ക് മസ്തിഷ്കാഘാതം
text_fieldsമുംബൈ: നടൻ രാഹുൽ റോയ്യെ മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 'ആഷിഖി' എന്ന ചിത്രത്തിലൂടെയാണ് റോയ് പ്രശസ്തനായത്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് കശ്മീരിൽ ഒരു ചിത്രത്തിൻെറ ചിത്രീകരണത്തിനിടെയാണ് മസ്തിഷ്കാഘാതമുണ്ടായത്.
കശ്മീരിൽ നിന്നും രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് 52കാരനെ വീട്ടിലെത്തിച്ചതെന്നാണ് റിപ്പോർട്ട്. കശ്മീരിലെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇദ്ദേഹത്തിൻെറ ആരോഗ്യ നില വഷളായതിനെതുടർന്നാണ് മുംബൈയിൽ എത്തിച്ചത്.
താരത്തിൻെറ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മഹേഷ് ഭട്ട് ചിത്രം ആഷിഖിയിലൂടെ 1990കളിലാണ് റോയ് ബോളിവുഡ് അരങ്ങേറ്റം കുറിച്ചത്. അനു അഗർവാൾ ആയിരുന്നു നായിക.
ശേഷം ജുനൂൻ, ഫിർ തേരി കഹാനി യാദ് ആയി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷമിട്ടു. 2006ൽ ടി.വി റിയാലിറ്റി ഷോ ആയി 'ബിഗ് ബോസ്' ആദ്യ സീസണിലെ വിജയിയായിരുന്നു.

