നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു
text_fieldsനടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു. വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.
1965ൽ ഉദയ സ്റ്റുഡിയോ നിർമിച്ച സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഉദയയുടെ മിക്ക സിനിമകളിലും അപ്പച്ചൻ അഭിനയിച്ചു.
അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലാണ് അപ്പച്ചന് ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം കിട്ടുന്നത്. ചിത്രത്തിൽ തൊഴിലാളി നേതാവായിട്ടായിരുന്നു അദ്ദേഹം അഭിനയിച്ചത്. വില്ലൻ വേഷങ്ങളിലും കാരക്ടർ വേഷങ്ങളിലുമാണ് പുന്നപ്ര അപ്പച്ചൻ അഭിനയിച്ചിട്ടുള്ളത്.
അടൂർ ഗോപാലകൃഷ്ണന്റെ അനന്തരം, പത്മരാജന്റെ ഞാൻ ഗന്ധർവൻ, ജലോല്‍സവം, സിന്ദൂരരേഖ, മൈ ഡിയര്‍ മുത്തച്ഛന്‍, സന്ദേശം, മതിലുകള്‍, വെനീസിലെ വ്യാപാരി, ദി കിങ് തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

