നിത്യ എൻ. എസ് എന്നായിരുന്നു, പേര് മാറ്റാനുള്ള കാരണം പറഞ്ഞ് നടി; 'ജാതിയുമായി ഒരു ബന്ധവുമില്ല'
text_fieldsതെന്നിന്ത്യൻ സിനിമാ ലോകത്ത് സജീവമാണ് നടി നിത്യ മേനൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ സൗത്തിലെ എല്ലാ ഭാഷകളിലും നടിക്ക് ആരാധകരുണ്ട്. 2022ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നിത്യക്ക് ആയിരുന്നു.
ഇപ്പോഴിതാ പേരുമായി ബന്ധപ്പെട്ടുള്ള ഒരു തെറ്റി ധാരണയെക്കുറിച്ച് പറയുകയാണ് നിത്യ. തന്റെ പേരിനൊപ്പമുളളത് ജാതിപ്പേര് അല്ലെന്നും സർ നെയിമിന് വേണ്ടി താൻ സ്വന്തമായി ഇട്ടതാണെന്നും ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.
'എന്റെ കുടുംബത്തിൽ ആരും ജാതിപ്പേര് ഉപയോഗിക്കില്ല. കാരണം ആർക്കും പേര് ജാതിയുമായി ബന്ധിപ്പിക്കാൻ താൽപര്യമില്ല. ഞങ്ങൾ ബംഗളൂരുവിൽ സ്ഥിരതാമസക്കാരണ്. ഞങ്ങളുടെ മൂന്ന് തലമുറ ഇവിടെയാണ്. കന്നഡയായിരുന്നു സ്കൂളിലെ എന്റെ രണ്ടാം ഭാഷ. എനിക്ക് കന്നഡ എഴുതാനും വായിക്കാനും അറിയാം. എന്നാൽ എനിക്ക് ഐഡൻ്റിറ്റി ക്രൈസിസ് ഉണ്ട്. ഞാൻ കേരളത്തിലാണെന്ന് വിചാരിച്ച് ഫ്ലൈറ്റ് ടിക്കറ്റ് ഷൂട്ടിംഗിനായി ബുക്ക് ചെയ്യേണ്ടിവരുമ്പോൾ, അത് കൊച്ചിയിൽ നിന്ന് ബുക്ക് ചെയ്യണോ എന്ന് ചോദക്കും- നിത്യ തുടർന്നു.
പേരിനൊപ്പമുള്ള സർ നെയിം ഞാൻ ഇട്ടതാണ്. അത് പാസ്പോർട്ടിന് വേണ്ടി വേണമായിരുന്നു. നിത്യ എൻ. എസ് എന്നായിരുന്നു പേര്. നളിനി, സുകുമാർ എന്നാണ് അച്ഛന്റേയും അമ്മയുടേയും പേര്. പാസ്പോർട്ടിലെ പേരിന് വേണ്ടിയാണ് സർ നെയിം ചേർത്തത്. അങ്ങനെയാണ് എല്ലാവർക്കുമിടയിൽ നിത്യ മേനോൻ എന്ന് അറിയപ്പെടാൻ തുടങ്ങിയത്'- നിത്യ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

