Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightനടൻ മൈക്കൽ കെ....

നടൻ മൈക്കൽ കെ. വില്യംസ്​ അപാർട്​മെന്‍റിൽ മരിച്ച നിലയിൽ

text_fields
bookmark_border
Michael K Williams
cancel

ന്യൂയോർക്ക്​: പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ കെ. വില്യംസിനെ ന്യൂയോർക്കിലെ താമസ സ്​ഥലത്ത്​ മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ന്യൂയോർക്കിലെ അപാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്​. 54 വയസ്സായിരുന്നു.

ദി വയർ, ബ്രോഡ്‍വാക്ക് എംപയർ, ബോഡി ബ്രോക്കേഴ്സ് അടക്കം നിരവധി സിനിമകളിലും സീരീസുകളിലും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു. ദി വയറിലെ ഒമർ എന്ന കഥാപാത്രം ഏറെ കൈയ്യടി നേടിക്കൊടുത്തു. 2002 മുതൽ 2008 വരെ അഞ്ച്​ സീസണായി സംപ്രേക്ഷണം ചെയ്​ത സീരീസ്​ മൈക്കലിന്​ ലോക​െമമ്പാടും ഏറെ ആരാധകരെ നേടിക്കൊടുത്തു. ഈ വർഷത്തെ എമ്മി അവാർഡിന്​ നാമനിർദേശം ലഭിച്ചിരിക്കെയാണ് താരത്തിന്‍റെ അപ്രതീക്ഷിത വിടവാങ്ങൽ.

അപാർട്ട്മെന്‍റിന്‍റെ സ്വീകരണമുറിയിൽ കുടുംബാംഗമാണ്​ വില്യംസിനെ മരിച്ച നിലയിൽ കണ്ടതെന്ന്​ ന്യൂയോർക്ക്​ പൊലീസ്​ വാർത്താ ഏജൻസിയായ എ.എഫ്​.പിയോട്​ പറഞ്ഞു.

ഔദ്യോഗികമായി സ്​ഥിരീകരിച്ചില്ലെങ്കിലും അമിത മയക്കുമരുന്ന് ഉപയോഗമാണ്​ മരണ കാരണമെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. അപാർട്ട്മെന്‍റിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. അക്രമം നടന്നതിന്‍റെയോ പിടിവലി നടന്നതിന്‍റെയോ ലക്ഷണങ്ങൾ ഇല്ലെന്നും മെഡിക്കൽ പരിശോധനയിലൂടെ മരണകാരണം ഉടൻ കണ്ടെത്തുമെന്നും പൊലീസ്​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new yorkactor deathMichael K Williams
News Summary - actor Michael K Williams found dead in his New York apartment
Next Story