Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖം ഒരു ഭാഗം കോടിപ്പോയി; ബെൽസ് പാൾസി ബാധിച്ചതിനെക്കുറിച്ച് മനോജ് കുമാർ

text_fields
bookmark_border
മുഖം ഒരു ഭാഗം കോടിപ്പോയി; ബെൽസ് പാൾസി ബാധിച്ചതിനെക്കുറിച്ച് മനോജ് കുമാർ
cancel

തന്നെ ബാധിച്ച അസുഖത്തെക്കുറിച്ചും അനുഭവിച്ച അപ്രതീക്ഷിത സംഭവവികാസങ്ങളെക്കുറിച്ചും വിവരിച്ച് നടനും നടി ബീനാ ആന്‍റണിയുടെ ഭർത്താവുമായ മനോജ് കുമാർ. നവംബർ അവസാന വാരം ഒരു ദിവസം രാവിലെ മുഖം ഒരു ഭാഗം കോടിപ്പോയെന്ന് അദ്ദേഹം പറയുന്നു. ബെൽസ് പാൾസി എന്ന രോഗമാണ് തന്നെ ബാധിച്ചതെന്നും മനോജ് കുമാർ വിവരിക്കുന്നു.

സ്വന്തം യുട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ച 'വിധി അടിച്ച് ഷേപ്പ് മാറ്റിയ എന്‍റെ മുഖം' എന്ന പേരിലെ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

നവംബർ 27-ാം തീയതി രാത്രി മുഖത്ത് അസ്വസ്ഥത തോന്നി. പിറ്റേന്ന് രാവിലെയാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. സ്ട്രോക്ക് ആണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ബെൽസ് പാൾസിയാണെന്ന് തിരിച്ചറിഞ്ഞത്. ഫിസിയോ തെറാപ്പി തുടങ്ങിയെന്നും രോഗം ഭേദമാകുന്നുണ്ടെന്നും മനോജ് കുമാർ പറയുന്നു.

ഈ വീഡിയോ പ്രസിദ്ധീകരിക്കുന്നതിനോട് ഭാര്യക്കും അമ്മക്കുമെല്ലാം എതിർപ്പായിരുന്നു. ഇതാർക്കും സംഭവിക്കാം, ആർക്കും വരാതിരിക്കട്ടെ. എന്നാൽ രോഗം വന്നാൽ ആരും ഭയപ്പെടരുതെന്ന് പറയാനാണ് ഈ വീഡിയോ പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Manoj Kumar talks about Bell's Palsy
Next Story