Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ മണികണ്ഠൻ ആചാരിയുടെ അമ്മ അന്തരിച്ചു

text_fields
bookmark_border
നടൻ മണികണ്ഠൻ ആചാരിയുടെ അമ്മ അന്തരിച്ചു
cancel

തൃപ്പൂണിത്തുറ: സിനിമ നടൻ മണികണ്ഠൻ ആചാരിയുടെ അമ്മ എരൂർ അയ്യമ്പിള്ളിക്കാവ് റോഡിൽ മുല്ലക്കൽ വീട്ടിൽ സുന്ദരി അമ്മാൾ (70) അന്തരിച്ചു. പരേതനായ രാജൻ ആചാരിയാണ് ഭർത്താവ്. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് തൃപ്പൂണിത്തുറ മുനിസിപ്പൽ ശ്മശാനത്തിൽ നടക്കും. മറ്റു മക്കൾ: മുരുകദാസ്, ഗണേശൻ, ശിവദാസ്. മരുമക്കൾ: ജയന്തി മുരുകദാസ്, അഞ്ജലി മണികണ്ഠൻ.

അമ്മ മരണപ്പെട്ട വിവരം നടൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. 'എന്റെ അമ്മ ( സുന്ദരി അമ്മ ) നിര്യാതയായി. സംസ്ക്കാരം നാളെ. എല്ലാവരുടെയും പ്രാർഥനയിൽ ഉൾപ്പെടുത്തണം' എന്ന കുറിപ്പാണ് അമ്മയുടെ ചിത്രത്തിനൊപ്പം മണികണ്ഠൻ പങ്കുവെച്ചത്.

‘കമ്മട്ടിപ്പാടം’ സിനിമയിലൂടെയാണ് മണികണ്ഠന്‍ ആചാരി മലയാളികൾക്ക് സുപരിചിതനാകുന്നത്. ആദ്യ ചിത്രമായ കമ്മട്ടിപ്പാടത്തിലൂടെ തന്നെ അദ്ദേഹത്തിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം ലഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Manikandan Acharis mother died
Next Story