Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേർപാടുകൾ... അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ...'

text_fields
bookmark_border
സിദ്ദീഖിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി
mammootty
cancel

സംവിധായകൻ സിദ്ദീഖിന്‍റെ വേർപാടിൽ ആദരാഞ്ജലിയർപ്പിച്ച് നടൻ മമ്മൂട്ടി. വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ ഉണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിക്കുകയാണെന്ന് മമ്മൂട്ടി പറഞ്ഞു.


സിദ്ദീഖിന്‍റെ ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും. ഉച്ചക്ക് 12 വരെ കൊച്ചി കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനമുണ്ടാകും. തുടർന്ന് കാക്കനാട് മനക്കക്കടവിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാമസ്ജിദിലാണ് ഖബറടക്കം.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സിദ്ദീഖിന്‍റെ അന്ത്യം. ന്യൂമോണിയയും കരൾ രോഗവും ബാധിച്ച് ചികിത്സയിലായിരുന്ന സിദ്ദീഖിന് ശനിയാഴ്ച ഹൃദയാഘാതം കൂടി അനുഭവപ്പെട്ടതോടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.

സിദ്ദീഖിന്‍റെ വിയോഗത്തിൽ ദുഖത്തിലാഴ്ന്നിരിക്കുകയാണ് മലയാള സിനിമാരംഗം. ആദരാഞ്ജലിയർപ്പിക്കാനും അവസാനമായി കാണാനുമായി വിവിധ മേഖലകളിൽ നിന്നുള്ളവർ കൊച്ചിയിലേക്ക് എത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - actor mammooty about siddiques demice
Next Story