പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി
text_fieldsകൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി ആശംസകൾ അറിയിച്ചത്.
"ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ" എന്നാണ് മമ്മൂട്ടി കുറിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റിൽ #HappyBdayModiJi എന്ന ഹാഷ്‌ടാഗും താരം പങ്കുവെച്ചിട്ടുണ്ട്.
സെപ്റ്റംബർ 17-ന് ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് രാഷ്ട്രീയ, സാംസ്കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് ആശംസകൾ അറിയിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിക്ക് ദീർഘായുസ്സും കൂടുതൽ ആരോഗ്യവും നേർന്നുകൊണ്ട് കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ എന്നിവരും ആശംസകൾ നേർന്ന് രംഗത്ത് വന്നു.
76-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഔദ്യോഗികമായി ആശംസകൾ അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, സുകാന്ത മജുംദാർ എന്നിവർ പ്രധാനമന്ത്രിയുടെ നേതൃത്വത്തെയും പൊതുസേവന പ്രതിബദ്ധതയെയും പ്രകീർത്തിച്ച് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

