Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാർജ ഉപഭരണാധികാരിയുടെ വിയോഗം; രാജകുടുംബത്തെ സന്ദർശിച്ച് ദുഃഖത്തിൽ പങ്കുചേർന്ന്​ മമ്മൂട്ടി

text_fields
bookmark_border
ഷാർജ ഉപഭരണാധികാരിയുടെ വിയോഗം; രാജകുടുംബത്തെ സന്ദർശിച്ച് ദുഃഖത്തിൽ പങ്കുചേർന്ന്​ മമ്മൂട്ടി
cancel

ഷാർജ: നടൻ മമ്മൂട്ടി ഷാർജ രാജകുടുംബത്തെ സന്ദർശിച്ചു. ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ആൽ ഖാസിമിയുടെ സഹോദരന്‍റെ വിയോഗത്തിൽ അനുശോചനം അറിയിക്കാനാണ് മമ്മൂട്ടി കൊട്ടാരത്തിൽ എത്തിയത്. ഉപഭരണാധികാരി ശൈഖ് അബ്ദുല്ല അടക്കമുള്ള പ്രമുഖരെ അദ്ദേഹം നേരിൽ കണ്ട് ദുഃഖം അറിയിച്ചു. നിർമാതാവ്​ ആന്‍റോ ജോസഫ്, വി.ടി. സലീം എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച അന്തരിച്ച ഷെയ്ഖ് മുഹമ്മദ് ബിൻ സാലം അൽ ഖാസിമിയുടെ വേർപാടിൽ അനുശോചനം അറിയിക്കാൻ കൊട്ടാരത്തിലെത്തിയ മമ്മൂട്ടി ഇരുപത് മിനിറ്റോളം രാജകുടുംബത്തോടൊപ്പം ചെലവഴിച്ചു. ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സാലം അൽ ഖാസിമിയുമായി സൗഹൃദബന്ധം പങ്കുവെക്കുകയും കുടുംബത്തിന്റെ വേദനയിൽ പങ്ക് ചേരുന്നുവെന്ന് അറിയിക്കുകയും ചെയ്തു.

ഷാർജയിൽ നടന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാനാണ് മമ്മൂട്ടി യു.എ.ഇയിലെത്തിയത്. ഷെയ്ഖ് മുഹമ്മദ് ബിൻ സാലം അൽ ഖാസിമിയുടെ വിയോഗത്തെ തുടർന്ന് പരിപാടി മാറ്റിവയ്ക്കേണ്ടി വരുമോ എന്ന ആശങ്കയുയർന്നിരുന്നു. ഷാർജ റൂളേഴ്സ് ഓഫിസ് ചെയർമാൻ ഷെയ്ഖ് സാലം ബിൻ അബ്ദുറഹിമാൻ അൽ ഖാസിമി, ഷെയ്ഖ് അബ്ദുറഹിമാൻ ബിൻ സാലം അൽ ഖാസിമി, ഷെയ്ഖ് ഫൈസൽ ബിൻ ഖാലിദ് അൽ ഖാസ്മി എന്നിവരെയും മമ്മൂട്ടി നേരിൽ കണ്ട് സമാശ്വാസവാക്കുകൾ പങ്കുവച്ചു. ഭരണാധികാരികളുമായി ദീർഘകാലമായി ഊഷ്മളമായ ബന്ധം പുലർത്തുന്നയാളാണ് മമ്മൂട്ടി. ഉപഭരണാധികാരിയുടെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ സാലിം ആൽഖാസിമിയുടെ നിര്യാണത്തിൽ ഷാർജ വെള്ളിയാഴ്ചമുതൽ മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Mammootty Visits Sharjah Royal Family to Express Condolences
Next Story