Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലൈക്ക അറോറ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; നടിക്ക് പരിക്ക്

text_fields
bookmark_border
മലൈക്ക അറോറ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; നടിക്ക് പരിക്ക്
cancel
Listen to this Article

മുംബൈ: നടി മലൈക്ക അറോറക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. നവി മുംബൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവര്‍ പരിശോധനകള്‍ക്കുശേഷം ആശുപത്രിവിട്ടു. പുണെയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് മലൈക്കയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്.

മുംബൈ - പുണെ എക്സ്പ്രസ് വേയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. മൂന്ന് വാഹനങ്ങളും ഭാഗികമായി തകര്‍ന്നു. നടിക്ക് നിസാര പരിക്ക് മാത്രമാണുള്ളതെന്നും അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുവെന്നും സഹോദരി അമൃത മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച രാത്രി ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിഞ്ഞ അവര്‍ ഞായറാഴ്ച രാവിലെ ആശുപത്രിവിട്ടുവെന്നും സഹോദരി വ്യക്തമാക്കി.


സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി. മൂന്ന് വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്പര്‍ പരിശോധിച്ച് ഉടമകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അപകടകാരണം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഡ്രൈവറും സ്വകാര്യ സുരക്ഷാ ഗാർഡുമാണ് നടിക്കൊപ്പം കാറിൽ ഉണ്ടായിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Malaika Arora Injured In Car Accident, Admitted To Hospital
Next Story