ആറരയടി പൊക്കമുളള ജയറാം സാർ അത് അഞ്ചരയടിയാക്കി; സംഭവം പറഞ്ഞ് കാർത്തി
text_fieldsസംവിധായകൻ മണിരത്നത്തിന്റെ സ്വപ്ന ചിത്രമാണ് പൊന്നിയൻ സെൽവം.തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം അണിനിരക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായിട്ടാണ് എത്തുന്നത്. ആദ്യ ഭാഗം സെപ്റ്റംബർ 30 ആണ് തിയറ്ററുകളിൽ എത്തുന്നത്.
ഐശ്വര്യ റായി ബച്ചൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ജയറാം, ജയം രവി, കാർത്തി, വിക്രം തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ അഴ്വാർക്കടിയൻ നമ്പി നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.
ചിത്രം റിലീസിനൊരുങ്ങുമ്പോൾ നടൻ ജയറാമുമായി ബന്ധപ്പെട്ട ഒരു സംഭവം വെളിപ്പെടുത്തുകയാണ് നടൻ കാർത്തി. ചെന്നൈയിൽ നടന്ന പാട്ട് റിലീസ് ചടങ്ങിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കാർത്തിയുടെ വാക്കുകൾ
ജയറാം സാറിനെപ്പോലെയുള്ള ഒരാളോടൊപ്പം ജോലി ചെയ്യാൻ സാധിച്ചത് ഒരു അനുഗ്രഹമാണ്. ഞാനും ജയം രവിയും ജയറാം സാറുമായിരുന്നു അധികവും ഒന്നിച്ചുണ്ടായിരുന്നത്. അദ്ദേഹമൊരു നടനാണ്എന്നാൽ ഞാനും ജയം രവിയും അഭിനയത്തിൽ എ എന്ന അക്ഷരമേ ആയിട്ടുളളൂ- കാർത്തി പറഞ്ഞു.
ചിത്രത്തിൽ അഴ്വാർക്കടിയൻ നമ്പി നമ്പി എന്ന കഥാപാത്രത്തിനായി ജയറാം സാർ ഉയരം കുറച്ചിരുന്നു. കഥാപാത്രത്തിന് അഞ്ചടിയായിരുന്നു ഉയരം. എന്നാൽ അദ്ദേഹത്തിനാകട്ടെ ആറരയടി പൊക്കവും. കഥപാത്രത്തിന്റെ ഉയരത്തിലാകാൻ അദ്ദേഹം വിശ്വസിക്കാനാവാത്ത ഒരു കാര്യം ചെയ്തു. അത് എന്താണെന്ന് ഇപ്പോൾ പറയാൻ ആകില്ല- കാർത്തി പറഞ്ഞു.