Begin typing your search above and press return to search.
exit_to_app
exit_to_app
സ്​​ക്രീനിലെ 20-20യിൽ നൂറടിച്ച്​ ജയസൂര്യ
cancel
camera_alt

                                                                                                                                        ചിത്രങ്ങൾ: ജോർജുകുട്ടി

Homechevron_rightEntertainmentchevron_rightCelebritieschevron_rightസ്​​ക്രീനിലെ 20-20യിൽ...

സ്​​ക്രീനിലെ 20-20യിൽ നൂറടിച്ച്​ ജയസൂര്യ

text_fields
bookmark_border

ജ​യ​സൂ​ര്യ മ​ല​യാ​ളി​ക​ളു​ടെ തിരശ്ശീലയിൽ അഭിനയത്തികവ്​ അടയാളപ്പെടുത്താൻ തുടങ്ങിയിട്ട്​ ര​ണ്ടു​ പ​തി​റ്റാ​ണ്ടാ​കു​​ന്നു.​ മലയാള സിനിമയുടെ ദോസ്​തായെത്തിയ ജയസൂര്യ 20 വർഷംകൊണ്ട്​ നൂറ്​ സിനിമകൾ പിന്നിട്ടിരിക്കുകയാണ്​. വളരെ വേഗത്തിലായിരുന്നു ഉരിയാടാപ്പയ്യനിൽനിന്ന്​ സിനിമക്കും പ്രേക്ഷകർക്കും ചതിക്കാത്ത ചന്തുവായി ആ പേര്​ മാറിയത്​. ചോക്ക്​ലേറ്റ് കാലത്തെ ​ക്ലാസ്‌മേറ്റ്സിൽനിന്ന്​ 'ബ്യൂട്ടിഫുൾ' ആയ മാറ്റമായിരുന്നു പിന്നീട്​ പ്രേക്ഷർ കണ്ടത്​. സ്​റ്റീഫൻ ലൂയിസും അബ്​ദുവും എ.സി.പി ആര്യൻ ജോണ​ും ജോയ്​ താക്കോൽക്കാരനും അങ്കൂർ റാവുത്തറും ഷാജി പാപ്പനും സത്യനും മേരിക്കുട്ടിയും... നീളുകയാണ്​ പട്ടിക.


ഒഴുക്ക്​ മുറിയാത്ത 'വെള്ളം' പോലെയായിരുന്നു ആ യാത്ര. സിനിമയോട്​ ഞാൻ കാണിച്ച ആത്മാർഥക്ക്​​ പ്രേക്ഷകരും സിനിമാപ്രവർത്തകരും നൽകിയ അംഗീകാരമാണിതെന്നാണ്​​​ ഈ നേട്ടങ്ങളെപ്പറ്റി ജയസൂര്യ നന്ദിയോടെ പറയുന്നത്​. താരമൂല്യമുള്ള നായകനായി മലയാളസിനിമയിൽ സ്ഥിരപ്രതിഷ്​ഠ നേടിയപ്പോൾതന്നെ വില്ലനാകാനും കോമഡി പറയാനും ധൈര്യം കാണിച്ചിട്ടുണ്ട്​ ജയസൂര്യ എന്നും. രണ്ടു​ പതിറ്റാണ്ടിനിടയിൽ മലയാളത്തിൽ വന്ന പരീക്ഷണവും പുതുപ്രമേയവും പറഞ്ഞ, ജ​ന​കീ​യ​വും ജ​ന​പ്രി​യ​വും സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത​യു​മു​ള്ള സിനിമകളിൽ മിക്കതിലും ജയസൂര്യ എന്ന നട​​െൻറ കൈയൊപ്പുകൂടിയുണ്ടായിരുന്നു. 'മാധ്യമം ഓൺലൈനു'മായിവിശേഷങ്ങൾ പങ്കുവെച്ച്​ ജയസൂര്യ...


എന്നെ നിലനിർത്തിയത്​ നല്ല സിനിമകൾ സമ്മാനിച്ചവരും പ്രേക്ഷകരും

സി​​നി​​മ ​പോ​​ലൊ​​രു ഇ​​ൻ​​ഡ​​സ്​​​ട്രി​​യി​​ൽ ലൈ​​വാ​​യി 20 വ​​ർ​​ഷം നി​​ൽ​​ക്കാ​​ൻ പ​​റ്റു​​ക എ​​ന്ന​​ത്​ ചെ​​റി​​യ കാ​​ര്യ​​മ​​ല്ല എ​​ന്നാ​​ണ്​ എ​െ​​ൻ​​റ വി​​ശ്വാ​​സം. ഞാ​ന​തി​െ​ന എ​െ​ൻ​റ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യ​മാ​യി​ട്ടാ​ണ്​ കാ​ണു​ന്ന​ത്. ഈ ​ 20 ​വ​​ർ​​ഷം ഞാ​​ൻ നി​​ല​​നി​​ൽ​​ക്കാ​​നു​​ള്ള കാ​​ര​​ണ​​ങ്ങ​​ൾ ഒ​​രു​​പാ​​ടു​​ണ്ട​​ല്ലോ. ന​​ല്ല സി​​നി​​മ​​ക​​ൾ എ​​ന്നെ തേടിയെത്തി, ആ ​​സി​​നി​​മ​​ക​​ളെ​​യും എ​​ന്നെ​​യും പ്രേ​ക്ഷ​ക​ർ ഹൃ​ദ​യം​കൊ​ണ്ട്​ സ്വീ​​ക​​രി​​ച്ച​ു. അ​തു​കൊ​ണ്ടാ​ണ​ല്ലോ ഞാ​നി​പ്പോ​ഴും ഇ​വി​ടെ ഉ​ള്ള​ത്. ​ന​​ല്ല സി​​നി​​മ​​ക​​ൾ സ​​മ്മാ​​നി​​ച്ച​വരും, അ​​ത്​ കൈ ​​നീ​​ട്ടി സ്വീ​​ക​​രി​​ച്ച പ്രേ​​ക്ഷ​​ക​​​രുമാണ്​ എ​​ന്നെ നി​​ല​​നി​​ർ​​ത്തി​​യ​​ത്.

പി​​ന്നെ 20 വ​​ർ​​ഷം അ​​തല്ലെ​​ങ്കി​​ൽ പ​​ത്തോ അ​​ഞ്ചോ വ​​ർ​​ഷം മു​​മ്പ്​ സി​​നി​​മ​​യെ സ​​മീ​​പി​​ച്ച​​തു​പോ​​ലെ​​യ​​ല്ല ഞാ​​ൻ ഇ​​പ്പോ​​ൾ സ​​മീ​​പി​​ക്കു​​ന്ന​​ത്.​ അ​​തി​​ൽ ഒ​​രു​പാ​​ട്​ മാ​​റ്റ​​ങ്ങ​​ളും അ​​പ്​​​ഡേ​​ഷ​​നും ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട് എ​​ന്നാ​​ണ്​ എ​​നി​​ക്ക്​ തോ​​ന്നു​​ന്ന​​ത്. അ​​തെ​​ന്താ​​ണെ​​ന്നു​ ചോ​​ദി​​ച്ചാ​​ൽ, എ​​നി​​ക്ക​​റി​​യി​​ല്ല. പ​​േ​ക്ഷ, പ​​ണ്ട്​ സി​​നി​​മ​​യെ സ​​മീ​​പി​​ച്ച​​തു​പോ​െ​​ല​​​യ​​ല്ല സ​​മീ​​പി​​ക്കു​​ന്ന​​ത്, കൂ​​ടു​​ത​​ൽ ആ​ത്മാ​​ർ​ഥ​​മാ​​യി​​ട്ട്​ സി​​നി​​മ​​യെ കാ​​ണാ​​നും സ​മീ​പി​ക്കാ​നും എ​​നി​​ക്കു ക​​ഴി​​യു​​ന്നു​​ണ്ട്. ഇ​​നി എ​​ത്ര നാ​​ൾ ഞാൻ നി​​ല​നി​ൽ​​ക്കു​​മെ​ന്നൊ​ന്നും എ​​നി​​ക്ക്​ അ​​റി​​യി​​ല്ല. എ​ന്നെ തേ​ടി​വ​രു​ന്ന ഓ​​രോ സി​​നി​​മ​​ക്കു​​മൊ​​പ്പം ഞാൻ ആ​​ത്മാ​​ർ​​ഥ​തയോടും എ​െൻറ പൂ​​ർ​​ണ​​ത​യോടും ഉ​​ണ്ടാ​​കും എ​​ന്ന​ു​ മാ​​ത്ര​മേ എ​​നി​​ക്ക്​ പ​​റ​​യാ​​ൻ ആ​വു​ക​യു​ള്ളൂ.

നമുക്ക്​ വേ​​ണ​​മെ​​ങ്കി​​ൽ സിനിമയിൽനിന്ന്​ മ​​നഃ​​പൂ​​ർ​​വ​​ം ഒ​​രു ബ്രേ​​ക്ക്​ എ​​ടു​​ക്കാൻ പറ്റും. ​ദൈ​​വം അ​​നു​​ഗ്ര​​ഹി​​ച്ച്​ എ​​ല്ലാ വ​​ർ​​ഷ​​വും എ​നി​ക്ക്​ സി​​നി​​മ വ​​ന്നുകൊണ്ടിരുന്നു. സി​​നി​​മ​​യോ​​ട്​ ഞാൻ കാ​​ണി​​ക്കു​​ന്ന സ്​​​നേ​​ഹം അ​​ല്ലെ​​ങ്കി​​ൽ സ​​ത്യ​​സ​​ന്ധ​​ത​​ പൂ​​ർ​​ണ​​മാ​​യും ആ ​​ജോ​​ലി ആ​​ത്മാ​ർ​​ഥ​​മാ​​യി ചെ​​യ്യാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​ു തുടങ്ങിയ കാര്യങ്ങളായിരിക്കണം അതിനു പിന്നിൽ എ​​ന്നാ​​ണ്​ ഞാ​​ൻ വി​​ശ്വ​​സി​​ക്കു​​ന്ന​​ത്.

100​ സി​​നി​​മ അ​​ല്ലെ​​ങ്കി​​ൽ 50 സി​​നി​​മ വ​​രു​േ​​മ്പാ​​ൾ പ​​ത്ത്​ സി​​നി​​മ​യാ​യി​രി​ക്കും നമ്മൾ കേ​​ൾ​​ക്കു​ക. അ​​തി​​ൽ​നി​​ന്ന്​ ര​​ണ്ടോ മൂ​​ന്നോ സി​​നി​​മ​​യാ​​യി​​രി​​ക്കും ചെ​​യ്യു​​ക.​ ന​​മ്മ​​ൾ ചെ​​യ്യു​​ന്ന സി​​നി​​മ​​യേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ ചെ​​യ്യാ​​ത്ത സി​​നി​​മ​​ക​​ളാ​​യി​​രി​​ക്കും ഉ​​ണ്ടാ​​വു​​ക.


സിനിമയും കഥാപാത്രങ്ങളും നമ്മളെയാണ്​ തെരഞ്ഞെടുക്കുന്നത്​

ഞാ​​ൻ ഇ​​ന്ന ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളൊ​​ക്കെ ചെ​യ്യാം എ​ന്ന്​ പ്ലാ​​ൻ ചെ​​യ്​​​ത്​ വെ​​ച്ചി​​ട്ടു​​ള്ള ഒ​രു ന​ട​ൻ അ​​ല്ല. ഞാ​ൻ​പോ​​ലും​ പ്ര​​തീ​​ക്ഷി​​ക്കാ​​ത്ത ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളാ​​ണ്​ തേ​​ടി​​വ​​രു​​ന്ന​​ത്. മേരിക്കുട്ടിയിലൂടെ ട്രാ​​ൻ​​സ്​​​​​ജെ​​ൻ​​ഡ​​ർ എ​​ന്ന ക​​ഥാ​​പാ​​ത്രം, ഫു​​ട്​​​ബാ​ൾ അറിയാത്ത ​എ​ന്നെ​യാ​ണ്​ ക്യാ​പ്​​റ്റ​ൻ തേ​ടി​വ​ന്ന​ത്. ഒ​​രി​​ക്ക​​ലും സി​​നി​​മ​​യെ ന​​മു​ക്ക്​ ചൂ​​സ്​ ചെ​​യ്യാ​​ൻ പ​​റ്റി​​ല്ല.​ സി​​നി​​മ​​ക്കും ക​​ഥാ​​പാ​​ത്ര​​ങ്ങ​​​ൾ​​ക്കു​േമ ന​​മ്മ​​ളെ ചൂ​​സ്​ ചെ​​യ്യാ​​ൻ പ​​റ്റു​​ള്ളൂ. ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളാണ്​ തീ​​രു​​മാ​​നി​​ക്ക​​ുന്നത്​ ഏ​​ത്​ ന​ട​നാ​ണ്​ ഇ​ത്​ ചെ​​യ്യേ​​ണ്ട​​തെ​ന്ന്. ഞാ​​ന​​ല്ല അ​​ത്​ ഡി​​സൈ​​ഡ്​ ചെ​​യ്യു​​ന്ന​​ത് എ​ന്നാ​ണ്​ എ​നി​ക്ക്​ മ​ന​സ്സി​ലാ​യി​ട്ടു​ള്ള​ത്. ഓ​രോ സി​നി​മ​യും ന​മ്മ​ളെ തേ​ടി വ​​രു​​ന്ന​​ത്​ ന​​മ്മു​​ടെ ഭാ​​ഗ്യ​മാ​ണ്. അ​തേ​സ​മ​യം, 'പാ​​ഷ​​ൻ ഓ​​ഫ്​ ദ ​​ക്രൈ​​സ്​​​റ്റ്​' കാ​​ണു​േ​​മ്പാ​​ൾ അ​​തു​പോ​​​ല​​ത്തെ സി​​നി​​മ ചെ​​യ്യ​​ണ​​മെ​​ന്ന്​ തോ​​ന്നാ​​റു​​ണ്ട്. പ​​േ​ക്ഷ, അ​​ത്​ ന​​മ്മ​​ളി​​ലേ​​ക്ക്​ വ​​ര​​ണ​​മെ​​ന്നൊ​​ന്നും ഇ​​ല്ല​ല്ലോ.

ഓരോ ​ക​​ഥാ​​പാ​​ത്ര​​ത്തി​​നൊ​​പ്പം ആ ​​ഭാ​​ഷ​​യും എ​​ന്നി​​ലേ​​ക്ക്​ അ​​ങ്ങ്​ വ​​രു​ക​യാ​യി​രു​ന്നു, പു​​ണ്യാ​​ള​​ൻ അ​​ഗ​​ർ​​ബ​​ത്തീ​​സി​​ൽ തൃ​​​ശ​ൂ​​ർ സ്ലാ​​ങ്​ ചെ​​യ്​​​തു.​ കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ർ, കോ​​ട്ട​​യം, കൊ​​ച്ചി തു​​ട​​ങ്ങി​​യ ഭാ​​ഷ​​ക​​ളും പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്.​ അ​​വി​​ടെ​​യു​​ള്ള ഒ​​രു ക​​ഥാ​​പാ​​ത്രം ചെ​​യ്യു​േ​​മ്പാ​​ൾ അ​​വി​​ട​ത്തെ ഭാ​​ഷ​​ ത​​ന്നെ വേ​​ണ​​മ​ല്ലോ.​ കഥാപാത്രത്തിനൊപ്പം ഭാഷകൂടി വന്നതുകൊണ്ട്​ അതിനുവേണ്ടി ഇ​​തുവ​​രെ പ​​ണി​​യെ​​ടു​​ക്കേ​ണ്ടി ​വ​ന്നി​ട്ടി​ല്ല.


കൂടുതൽ അടുപ്പം 'ഞാൻ മേരിക്കുട്ടി'യോട്​

എ​​നി​​ക്ക്​ എ​​ല്ലാ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളും ഒ​​രു​​പോ​​ലെ​​യാ​​ണ്. എ​​ല്ലാം എ​െ​​ൻ​​റ പ്രി​യ​​പ്പെ​​ട്ട സി​​നി​​മ​​ക​​ളാ​​ണ്. പ​​േ​ക്ഷ, എ​​ന്നി​ൽ കൂ​​ടു​​ത​​ൽ അ​റ്റാ​ച്ച്​​മെ​ൻ​റു​ള്ള സി​​നി​​മ ഏ​​താ​​ണെ​​ന്ന്​ ചോ​​ദി​​ച്ചാ​​ൽ അ​​ത്​ 'ഞാ​​ൻ മേ​​രി​​ക്കു​​ട്ടി' ആ​യി​​രി​ക്കും. മ​റ്റു​ സി​നി​മ​ക​ളി​ൽ​നി​​ന്ന്​ വേ​​റി​​ട്ടു​കാ​​ണു​​ന്ന ഒ​​രു സി​​നി​​മ​​യാ​​ണ​ത്. ഭ​​യ​​ങ്ക​​ര ച​​ല​​ഞ്ചി​​ങ്ങാ​​ണ്​ ആ ​​ക​​ഥാ​​പാ​​ത്രം. ഞാ​​ൻ നാ​​ളെ എ​​ത്ര സി​​നി​​മ ചെ​​യ്​​​താ​​ലും, ഒ​​രു പു​​രു​​ഷ​​ൻ സ്​​​ത്രീ​​യാ​​യി​​ട്ട്​ അ​​ഭി​​ന​​യി​​ക്കു​​ക എ​​ന്ന​​ത്​ ഭ​​യ​​ങ്ക​​ര റി​സ്​​ക്ക്​ ത​ന്നെ​യാ​​ണ്. ച​​ല​​ഞ്ചി​​ങ്ങാ​​യി​​ട്ടു​​ള്ള ഒ​​രുപാ​​ട്​ സി​​നി​​മ​​ക​​ൾ ​ചെ​​യ്യാ​​ൻ ഭാ​​ഗ്യ​​മു​​ണ്ടാ​​യി​​ട്ടു​​ണ്ട്. 'ആ​​ട്' കാ​​ണു​​ന്ന​​വ​​ർ​​ക്ക്​ നി​​സ്സാ​​ര​​മാ​​യി​​ട്ട്​ തോ​​ന്നു​​മെ​​ങ്കി​​ലും അ​​ത്​ ഭ​​യ​​ങ്ക​​ര ബ​ു​​ദ്ധി​​മു​​ട്ടാ​​യി​​രു​​ന്നു. കാ​​ര​​ണം, ഒ​​രേ സ​മ​യം ഷാ​ജി​പാ​പ്പ​ൻ മാ​​സി​െ​​ൻ​​റ ഭാ​​ഗ​​വ​ും അ​തേ​സ​​മ​​യം​ത​​ന്നെ മ​​ണ്ട​​നു​​മാ​​ണ്. ഇ​​ത്​ ര​​ണ്ടും ഒ​രേ​സ​മ​യം വി​​ശ്വ​​സി​​പ്പി​​ക്കു​​ക എ​​ന്ന​​ത്​ ഭ​​യ​​ങ്ക​​ര​​മൊ​​രു ച​​ല​​ഞ്ചാ​​യി​​രു​​ന്നു. ച​​ല​​ഞ്ചി​​ങ്ങാ​​യി​​ട്ടു​​ള്ള മ​റ്റൊ​രു ക​​ഥാ​​പാ​​ത്ര​​മാ​​യി​​രു​​ന്നു സു ​​സു സു​​ധി വാ​​ത്​​​മീ​​കം. ​വി​​ക്കു​​ള്ള ഒ​​രു ക​​ഥാ​​പാ​​ത്ര​​മാ​​യി മാ​​റു​​ക എ​​ന്നും ന​​ല്ല റി​​സ്​​​ക്കാ​​യി​​രു​​ന്നു.​ ഞാ​​ൻ കാ​​ണാ​​ത്ത സ​​ത്യേ​​ട്ട​​ൻ, അ​​തി​​ലൊ​​ക്കെ ച​​ല​​ഞ്ചാ​​യി​​രു​​ന്നു ഇ​​നി വ​​രാ​​ൻ പോ​​കു​​ന്ന ​പ്ര​​ജേ​​ഷ്​ സെ​​ൻ സം​​വി​​ധാ​​നം ചെ​​യ്യു​ന്ന വെ​​ള്ളം എ​​ന്ന സി​​നി​​മ.


എ​​ന്താ​​ണോ മ​​ന​സ്സി​​ലാ​​ക്കി​​യ​​ത്​ അ​​ത്​ ചെ​​യ്യു​​ക എ​​ന്ന​​താണ് സി​നി​മ

വ​ർ​ത്ത​മാ​ന​ത്തി​നി​ട​യി​ൽ അ​​റി​​യാ​​തെ​ത​​ന്നെ ന​മ്മ​ൾ പ​റ​ഞ്ഞു​പോ​കു​ന്ന കൗ​​ണ്ട​​റു​​ക​​ൾ, അ​​ല്ലെ​​ങ്കി​​ൽ മറ്റൊ​​രാ​​ൾ പ​​റ​​യു​​ന്ന കൗ​​ണ്ട​​​​ർ അ​​ത്​ നോ​​ട്ട്​ ചെ​​യ്​​​ത്​ വെ​​ക്കും. ഇ​​ത്​ ചി​​ല​​പ്പോ​​ൾ ആ ​​സി​​നി​​മ​​യി​​ൽ ഉ​​​പ​​​യോ​​ഗി​​ക്കാ​​ലോ, അ​​ത​​ല്ലെ​​ങ്കി​​ൽ എ​​ന്നെ​​ങ്കി​​ലും എ​​വി​​ടെ​​യെ​​ങ്കി​​ലും ഉ​​പ​​യോ​​ഗി​​ക്കാ​​ൻ പ​​റ്റു​​മ​​ല്ലോ എന്ന്​ കരുതിയാണ്​ കുറിച്ചുവെക്കുന്നത്​.​ ഒരി​ക്ക​ൽ സൈ​​ജു കു​​റു​​പ്പും ഞാ​​നും​കൂ​​ടി ഇ​​രി​​ക്കു​​ന്ന സ​​മ​​യ​​ത്താ​​ണ്​ എ​​ന്തോ ത​​മാ​​ശ​ പ​​റ​​ഞ്ഞ​​പ്പോ​​ൾ, അ​​ത്​ ന​​ല്ലൊ​​രു കോ​​മ​​ഡി​​യാ​​ണ​​ല്ലോ എ​​ന്ന്​ പ​​റ​​ഞ്ഞ്​ നോ​​ട്ട്​ ചെ​​യ്​​​ത്​ വെ​​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ഫി​​സി​​ക്ക​​ലി മാ​​റ്റ​​മു​​ള്ള സി​​നി​​മ​​ക​​ൾ​​ക്കു​വേ​​ണ്ടി​ മാ​ത്ര​മേ ക്യാ​ര​ക്​​ട​ർ പ്രി​​പ്പ​​റേ​​ഷ​​ൻ ചെ​​യ്യാ​​ൻ പ​​റ്റു​​ള്ളൂ.​ ക്യാ​പ്​​റ്റ​ൻ, ആ​​ട്, അ​​പ്പോ​​ത്തി​​ക്ക​​രി, ഞാ​​ൻ മേ​​രി​​ക്കു​​ട്ടി... തു​​ട​​ങ്ങി​​യ സി​​നി​​മ​​ക​​ൾ​ അ​ത്ത​ര​ത്തി​ലു​ള്ള​താ​ണ്. ചി​​ല​​പ്പോ​​ൾ പ​​ത്തി​​രു​​പ​​ത്​ ദി​​വ​​സം, അ​​ല്ലെ​​ങ്കി​​ൽ ആ ​​സി​​നി​​മ​​യു​​ടെ ക​​ഥാ​​പാ​​ത്ര​​ത്തി​​െ​ൻ​റ രൂ​​പ​​ത്തി​​ലേ​​ക്ക് എ​ത്താ​ൻ എ​ത്ര ദി​വ​സ​മാ​ണോ അ​ത്ര​യും. ഇ​​പ്പോ​​ൾ അ​​പ്പോ​​ത്തി​​ക്ക​​രി​​ക്കു​വേ​​ണ്ടി ര​​ണ്ട്-​മൂ​​ന്ന്​ മാ​​സം​ത​​ന്നെ ചെ​​ല​​വ​​ഴി​​ച്ചാ​ണ്​ ത​ടി കു​റ​ച്ച​ത്. ശ​​രീ​​ര​​ത്തി​െ​​ൻ​​റ ട്രാ​​ൻ​​സ്​​​ഫോ​​ർ​​മേ​​ഷ​​ന്​ മാ​​ത്ര​​മേ സ​​മ​​യം എ​​ടു​​ക്കാ​​റു​​ള്ളൂ. അ​​ല്ലാ​​തെ ക​​ഥാ​​പാ​​ത്ര​​ത്തി​​​നു​വേ​​ണ്ടി അ​​ങ്ങ​​നെ സ​​മ​​യം എ​​ടു​​ക്കാ​​റി​​ല്ല. ക​​ഥാ​​പാ​​ത്ര​​ത്തെ മ​​ന​സ്സി​​ലാ​​ക്കേ​​ണ്ട ഒ​​രു സ​​മ​​യം മാ​​ത്ര​മേ​​യു​​ള്ളൂ. അ​​ല്ലാ​​തെ കൂ​​ടു​​ത​​ൽ പ്രി​പ്പ​​റേ​​ഷ​​ൻ ചെ​​യ്​​​ത്​ ചെ​​യ്യാ​​ൻ പ​​റ്റു​​ന്ന ഒ​​രു ജോ​​ലി​​യ​​ല്ല ഇ​​ത്.​ എ​​ന്താ​​ണോ മ​​ന​സ്സി​​ലാ​​ക്കി​​യ​​ത്​ അ​​ത്​ ചെ​​യ്യു​​ക എ​​ന്ന​​തു മാ​​ത്ര​​മാ​​ണ് സി​നി​മ.


സിനിമ ഒരു ഭാരക്കട്ട

സി​​നി​​മ എ​​ന്ന​​ത്​ ഒ​​രു ഭാ​​രി​​ച്ച ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ​ഒ​​രു ഭാ​​ര​​ക്ക​​ട്ട എ​ന്നുത​​ന്നെ പ​​റ​​യാം. വ​​ള​​രെ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മു​​ള്ള ജോ​​ലി ഏ​​റ്റെ​​ടു​​ക്കു​േ​​മ്പാ​​ൾ​ അ​​തി​​നൊ​​പ്പം ന​​മ്മ​​ളും ഒ​​രു​പാ​​ട്​ വ​​ള​​രുമെ​​ന്നാ​​ണ്​ എ​​നി​​ക്കു​ തോ​​ന്നു​​ന്ന​​ത്. പേ​​ഴ്​​​സ​ന​​ലി​ത​​ന്നെ വ​​ള​​രും. ഓ​​രോ ദി​​വ​​സ​​വും ന​​മ്മ​​ൾ പ​​ഠി​​ച്ചു​കൊ​​ണ്ടി​​രി​​ക്കു​​ക​​യ​ല്ലേ. ആ​​ക്​​​ട​​ർ എ​​ന്ന നി​​ല​​യി​​ലും വ്യ​​ക്തി എ​​ന്ന നി​​ല​​യി​​ലും റി​​ഫൈ​​ൻ​​ഡ്​ ആ​​കാം. ഇ​​ത്​ ര​​ണ്ടും ന​​മ്മ​​ളെ കു​​റേ​​ക്കൂ​​ടി ന​​ല്ല മ​​നു​​ഷ്യ​​നാ​​ക്കി മാ​​റ്റും​ എ​​ന്നാ​​ണ്​ എ​​നി​​ക്ക്​ തോ​​ന്നി​​യി​​ട്ടു​​ള്ള​​ത്. അ​​​തേ​സ​​മ​​യം, ഒ​​രു​പാ​​ട്​ കാ​​ര്യ​​ങ്ങ​​ൾ എ​​നി​​ക്ക്​ അ​​ച്ചീ​​വ്​ ചെ​​യ്യാ​​ൻ പ​​റ്റി. അ​​ത്​ എ​​ന്തൊ​​ക്കെ​​യാ​​ണെ​​ന്ന്​ എ​​ണ്ണി എ​​ണ്ണി പ​​റ​​യാ​​ൻ ക​​ഴി​​ഞ്ഞു​കൊ​​ള്ള​​ണ​​മെ​​ന്നി​​ല്ല. വ്യ​​ക്തി​​യി​​ൽ​പോ​​ലും ഒ​​രു​പാ​​ട്​ മാ​​റ്റ​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കി​​​യി​​ട്ടു​​ണ്ട്​ എ​​ന്നാ​​ണ്​ എ​​നി​​ക്കു തോ​​ന്നി​​യി​​ട്ടു​​ള്ള​​ത്.

കുട്ടികളുമായി കളിച്ചും ഭാര്യയുടെ പാചകം ആസ്വദിച്ചും...

ലോക്​ഡൗണിൽ വീ​​ട്ടി​​​ൽ അ​​ങ്ങ​​നെ പ്ര​േ​ത്യ​കി​ച്ച്​ പ​​രി​​പാ​​ടി​​ക​​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ല. ചി​​ല​ത​ങ്ങ്​​ ശീ​​ല​​ങ്ങ​​ളാ​​യി പോ​​വി​ല്ലേ, അ​തു​പോ​ലെ കുറെ ദി​​വ​​സം വീ​​ട്ടി​​ൽ ഇ​​രു​ന്ന​പ്പോ​ൾ അ​തും ശീ​ല​മാ​യി. മ​​ക്ക​​ളായ അദ്വൈതിനും വേദ​ക്കുമൊപ്പം കഥ പറഞ്ഞും കളിച്ചുമിരിക്കും. പിന്നെ സി​​നി​​മ​യും വെ​ബ്​​സീ​രീ​സു​ക​ളും കു​റെ ക​ണ്ടു. ദി​വ​സ​വും എ​ന്തെ​ങ്കി​ലു​മൊ​ന്ന്​ വാ​യി​ക്കാ​ൻ സ​മ​യം നീ​ക്കി​വെ​ച്ചു. മൂ​ഡ​നു​സ​രി​ച്ച്​ വാ​യ​ന പു​തി​യ പു​സ്​​ത​ക​ങ്ങ​ളി​ലേ​ക്ക്​ നീ​ളും. ചി​ല​പ്പോ​ൾ എ​​ന്തെ​​ങ്കി​​ലു​​ം എ​​ഴു​​തും. അങ്ങനെയങ്ങ്​ പോകുന്നു.


സി​​നി​​മാ​തി​​ര​​ക്കു​​ക​​ൾ​​ക്കി​​ട​​യി​​ലും ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പം ചെ​​ല​​വ​​ഴി​​ക്കാ​​ൻ ന​​ല്ലൊ​​രു സ​​മ​​യം ഞാ​ൻ മാ​​റ്റി​​വെ​​ക്കാ​റു​ണ്ടാ​യി​രു​ന്നു. അ​​വ​​ർ​​ക്കൊ​​പ്പം ഇ​​രി​​ക്കാ​​നും ചെ​​ല​​വ​​ഴി​​ക്കാ​​നും ഫാ​​മി​​ലി​​യാ​​യി ട്രി​​പ്പൊ​​ക്കെ പോ​​കാ​​നു​​മൊ​​ക്കെ സ​​മ​​യം മാ​​റ്റി​​വെ​​ക്കു​​ന്ന ആ​​ളാ​​ണ് ഞാ​ൻ.​ അ​​ത​​ല്ലാ​​തെ ഫു​​ൾ​​​​ടൈം ഓ​​ടി​ന​​ട​​ക്കു​​ന്ന ആ​​ക്​​​ട​​റൊ​​ന്നു​​മ​​ല്ല ഞാൻ.​ എ​​ന്താ​​യാ​​ലും ഇ​പ്പോ​ൾ അ​​വ​​രും ഞാ​​നും ഇ​​വി​​ടെ​​യു​​ണ്ട്. ഞ​​ങ്ങ​​ള​​ത്​ എ​​ൻ​​ജോ​​യ്​ ചെ​​യ്യു​​ന്നു. അ​പ്പോ​ഴും മ​ന​സ്സി​ലു​ള്ള പ്രാ​ർ​ഥ​ന ഇ​​ങ്ങ​​നെ ഒ​​രു കാ​​ലം ഇ​നി​യും ഉ​ണ്ടാ​കാ​​തി​​രി​​ക്ക​​​ട്ടെ എ​​ന്ന​ു​ത​ന്നെ​യാ​ണ്. ഭാ​​ര്യ സരിത അ​​തി​​ഗം​​ഭീ​​ര ഭ​​ക്ഷ​​ണ​​ങ്ങ​​ളൊ​​രു​​ക്കും, ഡെ​​യ്​​​ലി പു​​തി​​യ കിടിലൻ വി​​ഭ​​വ​​ങ്ങ​​ൾ തയാറാക്കും. അ​​തൊ​​ക്കെ ക​​ഴി​​ച്ച്​ മാർക്കും ന​​ൽ​​കി, ഹാ​പ്പി​യാ​യി ഇ​രി​ക്കു​ന്നു.

Show Full Article
TAGS:actor jayasurya malayalam cinema 
Next Story