അഭിനയകലയുടെ ഉസ്താദിനൊപ്പമുള്ള ഒരു യാത്ര- മോഹൻലാലിനെ കുറിച്ച് ഹരീഷ് പേരടി
text_fieldsപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതലെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മോഹൻലാലിന്റെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു.
ഇപ്പോഴിതാ മോഹൻലാലിനോടൊപ്പമുള്ള ഷെഡ്യൂൾ പൂർത്തിയാക്കിയ വിവരം പങ്കുവെച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ലാലിനെ പൊന്നാടയണിക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് ഷെഡ്യൂൾ പൂർത്തിയാക്കിയ വിവരം അറിയിച്ചിരിക്കുന്നത്. ആറ് മാസമായി അഭിനയകലയുടെ ഈ ഉസ്താദിനൊടൊപ്പം പരിചയമില്ലാത്ത ഏതോ കാലത്തിലൂടെയുള്ള യാത്രയായിരുന്നെന്നും മോഹൻലാലിനോടൊപ്പമുള്ള സിനിമാ അനുഭവം പങ്കുവെച്ച് കൊണ്ട് ഹരീഷ് പേരടി കുറിച്ചു.
'ആറ് മാസമായി അഭിനയകലയുടെ ഈ ഉസ്താദിനൊടൊപ്പം എനിക്ക് പരിചയമില്ലാത്ത ഏതോ ഭൂമികയിലൂടെ, ഏതോ കാലത്തിലൂടെയുള്ള ഒരു യാത്രയായിരുന്നു. ഇന്ന് ഈ സിനിമയുടെ ഞങ്ങളൊന്നിച്ചുള്ള അവസാന ഷോട്ട് കഴിഞ്ഞ് ക്യാമറ കൺ ചിമ്മിയപ്പോൾ, ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്...ഞങ്ങളുടെ കഥാപാത്രങ്ങളെയും ഞങ്ങളിലെ അഭിനേതാക്കളെയും ഞങ്ങൾ എന്ന മനുഷ്യരെയും ഒന്നും വേർതിരിക്കാൻ പറ്റാതെയുള്ള രണ്ട് ശരീരങ്ങളുടെ പരസ്പ്പര ബഹുമാനത്തിന്റെ സ്നേഹ മുഹൂർത്തം ...ലാലേട്ടാ'- ഹരീഷ് പേരാടി കുറിച്ചു.
മധു നീലകണ്ഠനാണ് മലൈക്കോട്ടൈ വാലിബന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വസ്ത്രാലങ്കാരം റോണക്‌സ് സേവ്യര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘ നിര്‍മ്മാണ പങ്കാളികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

