Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്വാസതടസ്സം; നടന്‍ ദിലീപ് കുമാര്‍ ആശുപത്രിയില്‍
text_fieldsbookmark_border
മുംബൈ: ശ്വാസ തടസ്സത്തെ തുടര്‍ന്ന് നടന്‍ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 98കാരനായ താരത്തെ മുംബൈയിലെ പി.ഡി ഹിന്ദുജ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഏതാനും ദിവസങ്ങളായി ശ്വാസതടസ്സം നേരിട്ടിരുന്നതായി ഭാര്യ സൈറ ബാനു പറഞ്ഞു. രാവിലെ 8.30ഓടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിശോധന റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസവും നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ഇത് പതിവ് പരിശോധനകള്‍ക്കാണെന്ന് സൈറ ബാനു പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ദിലീപ് കുമാറിന്റെ രണ്ട് സഹോദരങ്ങള്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഡിസംബറിലെ തന്റെ ജന്മദിനാഘോഷം താരം ഒഴിവാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

