Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഷ്‌ട്രീയ പ്രവേശന ചർച്ചകൾക്കിടയിൽ മൂവായിരത്തിലധികം വനിതാ ആരാധകരുമായി കൂടിക്കാഴ്ച നടത്തി ധനുഷ്

text_fields
bookmark_border
രാഷ്‌ട്രീയ പ്രവേശന ചർച്ചകൾക്കിടയിൽ മൂവായിരത്തിലധികം വനിതാ ആരാധകരുമായി കൂടിക്കാഴ്ച നടത്തി ധനുഷ്
cancel

തമിഴ്നാട്: ദക്ഷിണേന്ത്യൻ താരം ധനുഷ് ഞായറാഴ്ച ചെന്നൈയിൽ തന്‍റെ ഔദ്യോഗിക ഫാൻസ് ക്ലബ്ബിലെ 3,000ത്തിലധികം വനിതാ ഭാരവാഹികളുമായും വളണ്ടിയർമാരുമായും കൂടിക്കാഴ്ച നടത്തി. ചടങ്ങിൽ സ്ത്രീകൾക്ക് പരമ്പരാഗത ദക്ഷിണേന്ത്യൻ കാമാക്ഷി വിളക്ക് സമ്മാനമായി നൽകി. ചെന്നൈയുടെ പ്രാന്തപ്രദേശമായ സെമ്മഞ്ചേരിയിലുള്ള സ്വകാര്യ എഞ്ചിനീയറിങ് കോളജിൽ വച്ചായിരുന്നു യോഗം.

ഫാൻസ് ക്ലബ്ബിന്റെ പേര് 'ധനുഷ് ഫാൻസ് ക്ലബ്ബ്' എന്നതിൽ നിന്ന് 'ധനുഷ് നൽപണി ഇയക്കം' (ധനുഷ് ക്ഷേമ പ്രസ്ഥാനം) എന്ന് ഔദ്യോഗികമായി മാറ്റിയതിന് തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. ഇത് താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഒക്ടോബർ 14ന് കോയമ്പത്തൂരിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഫാൻസ് ക്ലബ്ബിന്റെ പേര് മാറ്റുന്ന കാര്യം ഔദ്യോഗികമായി അംഗീകരിച്ചത്. അതോടൊപ്പം സംഘടനയുടെ പുതിയ ലോഗോയും പുറത്തിറക്കി

ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.വി.കെ തമിഴ്‌നാട്ടിൽ അധികാരത്തിൽ വന്നതോടെയാണ് ധനുഷിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. ഒക്ടോബർ 15ന് മുൻ എ.ഐ.എ.ഡി.എം.കെ മന്ത്രി കെ. ടി. രാജേന്ദ്ര ബാലാജി, ധനുഷ് പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ആഴ്ച ധനുഷ് ഡൽഹി സന്ദർശിച്ച് ചില രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒരു ജനാധിപത്യ രാജ്യത്ത് ആർക്കും രാഷ്ട്രീയത്തിൽ പ്രവേശിക്കാം. അത് അവരുടെ ജനാധിപത്യ അവകാശമാണ്. വിജയ്ക്ക് രാഷ്ട്രീയത്തിൽ വരാമെങ്കിൽ ധനുഷിന് എന്തുകൊണ്ട് ആയിക്കൂടാ എന്നുമാണ് ഇതിൽ മുൻ സംസ്ഥാന മന്ത്രിയും ഡി.എം.കെമുതിർന്ന നേതാവുമായ എസ്. രഘുപതി പ്രതികരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story