Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ ബാലയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; ഐ.സി.യുവില്‍

text_fields
bookmark_border
Actor Balas Liver transplant surgery  Was Success, he  stay In Icu
cancel

നടൻ ബാലയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞു. രണ്ടു ദിവസം മുമ്പായിരുന്നു ശസ്ത്രക്രിയ നടന്നത്. നിലവിൽ നടനെ പോസ്റ്റ് ഓപ്പറേറ്റീവ് ഐ.സി.യുവിലേക്ക് മാറ്റിയിട്ടുണ്ട്. ഒരു മാസത്തോളം ആശുപത്രിയിൽ തുടരുമെന്നാണ് വിവരം. നടനോടൊപ്പം തന്നെ കരൾ ദാതാവും പൂർണ ആരോഗ്യവാനായി ആശുപത്രിയിൽ തുടരുന്നുണ്ട്.

കഴിഞ്ഞ മാസമാണ് ബാലയെ കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റ ശസ്ത്രക്രിയ മാത്രമായിരുന്നു ഡോക്ടർ നിർദേശിച്ചത്.

ദിവസങ്ങൾക്ക് മുമ്പ് ബാലയുടെ ആരോഗ്യസ്ഥിതി പങ്കുവെച്ച് കൊണ്ട് ഭാര്യ എലിസബത്ത് എത്തിയിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയയുണ്ടാവുമെന്ന് താരപത്നി അന്ന് പറഞ്ഞത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Bala's Liver transplant surgery Was Success, he stay In Icu
Next Story