Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകളുടെ നേട്ടം അകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് സമർപ്പിക്കുന്നു! സന്തോഷം പങ്കുവെച്ച് നടൻ ബൈജു സന്തോഷ്

text_fields
bookmark_border
Actor Baiju Santhosh   Shares Daughter achievement
cancel

മകൾ ഐശ്വര്യ ഡോക്ടറായ സന്തോഷം പങ്കുവെച്ച് നടൻ ബൈജു സന്തോഷ്. മകളെ അഭിനന്ദിക്കുന്നതിനോടൊപ്പംഅകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് ദുഃഖത്തോടുകൂടി സമർപ്പിക്കുന്നുവെന്നും ബൈജു ഫേസ്ബുക്കിൽ കുറിച്ചു. ഡോ. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നാണ് ഐശ്വര്യ സന്തോഷ് എം.ബി.ബി. എസിൽ ബിരുദം നേടിയത്.

'എന്റെ മകൾ ഐശ്വര്യ സന്തോഷിനു Dr. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും MBBS ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ Dr. വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമർപ്പിക്കുന്നു'- ബൈജു ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ മാസമാണ് കൊട്ടരക്കരയിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് വൈദ്യപരിശോധനക്കെത്തിച്ച സംദീപ് എന്നയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയത്. ആശുപത്രിയിലുണ്ടായിരുന്ന കത്രിക കൊണ്ടാണ് ഡോക്ടർ വന്ദനയെ ആക്രമിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Baiju Santhosh Shares Daughter achievement
Next Story