Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലളിതം സുന്ദരം; നടന്‍ ആൻസൺ പോൾ വിവാഹിതനായി

text_fields
bookmark_border
anson paul
cancel

നടൻ ആൻസൺ പോൾ വിവാഹിതനായി. തിരുവല്ല സ്വദേശി നിധി ആൻ ആണ് വധു. യു.കെയിൽ സ്ഥിര താമസമായിരുന്ന നിധി ഇപ്പോൾ നാട്ടിൽ സ്വന്തമായി ബിസിനസ് നടത്തി വരികയാണ്. തൃപ്പൂണിത്തുറ രജിസ്റ്റർ ഓഫിസിൽ വെച്ച് കുടുംബാംഗങ്ങളുടെയും വളരെ അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ലളിതമായി ആഘോഷിച്ചതിൽ നടനെ പ്രശംസിച്ച് നിരവധിപ്പേരാണ് എത്തുന്നത്.

ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’യിൽ ശ്രദ്ധേയമായ വേഷം ആന്‍സൺ ചെയ്തിരുന്നു. 2013ൽ കെക്യു എന്ന മലയാള സിനിമയിൽ നായകനായിക്കൊണ്ടാണ് ആൻസൺ സിനിമാഭിനയ രംഗത്തേക്ക് എത്തുന്നത്. 2015ൽ സു സു സുധി വാത്മീകം എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

2016ൽ റെമോയിലൂടെ തമിഴ് സിനിമയിലും അരങ്ങേറി. 2018 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികൾ ആണ് ആൻസണിന്‍റെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയ വേഷം. ചിത്രത്തിൽ മമ്മൂട്ടിയുടെ അനിയനായ ഫിലിപ്പ് എന്ന കഥാപാത്രത്തെയാണ് ആൻസൺ അവതരിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Anson Paul gets married
Next Story