Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Actor Ameesha Patel
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_right'ബിഹാർ തെ​രഞ്ഞെടുപ്പ്​...

'ബിഹാർ തെ​രഞ്ഞെടുപ്പ്​ പ്രചരണത്തിനിടെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെ​േട്ടനെ' -എൽ.ജെ.പി സ്​ഥാനാർഥിക്കെതിരെ നടി അമീഷ പ​േട്ടൽ

text_fields
bookmark_border

മുംബൈ: ബിഹാർ തെരഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച പ്രചരണ പരിപാടികളിൽ പ​െങ്കടുത്ത തനിക്ക്​ നിരന്തരം ഭീഷണികൾ നേരിട്ടിരുന്നതായി ബോളിവുഡ്​ നടി അമീഷ പ​േട്ടൽ. ജീവനെ വരെ ഭയപ്പെട്ടിരുന്നതായും തനിക്കൊപ്പമുണ്ടായിരുന്നവിൽനിന്ന്​ ദുരനുഭവം നേരിട്ടതായും ചിലപ്പോൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും ചെയ്യുമായിരുന്നുവെന്നും​ അവർ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ജെ.പി നേതാവിനുവേണ്ടി ദാവൂദ്​നഗറിൽ പ്രചരണത്തിനിറങ്ങിയതായിരുന്നു അമീഷ പ​േട്ടൽ.

ജീവൻ രക്ഷിക്കുന്നതിനും ബിഹാറിൽനിന്ന്​ പുറത്തുകടക്കുന്നതിനും നിരവധി നാടകങ്ങൾ കളിക്കേണ്ടിവന്നെന്നും അമീഷ പ​​േട്ടൽ പറഞ്ഞു. തെരഞ്ഞെടുപ്പ്​ പ്രചരണങ്ങൾ​ക്ക്​ ശേഷം മുംബൈയിൽ തിരിച്ചെത്തിയ അമീഷ പ​േട്ടലി​​േൻറതായ ഒാഡിയോ ക്ലിപ്പ്​ പുറത്തുവന്നിരുന്നു. 'ദുസ്വപ്​നം' എന്നാണ്​ അമീഷ പ​േട്ടൽ ബിഹാർ തെരഞ്ഞെടുപ്പ്​ പ്രചരണ അനുഭവങ്ങളെക്കുറിച്ച്​ ഇന്ത്യ ടുഡെ ടി.വിയോട്​ പ്രതികരിച്ചത്​.


'എ​െൻറ ജീവനെയും തന്നോടൊപ്പമുണ്ടായിരുന്ന സംഘത്തെയും ഞാൻ ഒരുപാട്​ ഭയപ്പെട്ടു. എനിക്ക്​ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല. ബോം​ബെയിൽ സുരക്ഷിതമായി തിരിച്ചെത്തുന്നതുവരെ നിശബ്​ദമായിരിക്കുക മാത്രമായിരുന്നു' -അമീഷ പ​േട്ടലി​​േൻറതായി പുറത്തുവന്ന ശബ്​ദസന്ദേശത്തിൽ പറയുന്നു.

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ലോക്​ജനശക്തി പാർട്ടി ​സ്​ഥാനാർഥിയായ പ്രകാശ്​ ചന്ദ്രയുടെ പ്രചരണ പരിപാടികളിൽ അതിഥിയായി പ​െങ്കടുക്കാൻ പോയതായിരുന്നു അമീഷ പ​േട്ടൽ. ബിഹാറിൽ എത്തിയശേഷം പ്രകാശ്​ ചന്ദ്ര ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയുമായിരുന്നുവെന്നും അവർ പറയുന്നു.

മുംബൈയിൽ കഴിഞ്ഞദിവസം വൈകുന്നേരം തിരിച്ചെത്തിയതിന്​ ശേഷവും പ്രകാശ്​ ചന്ദ്ര ഭീഷണി സന്ദേശങ്ങളും ഫോൺ കോളുകളും അയച്ചു. എനിക്ക്​ ​അയാളോടൊപ്പമുണ്ടായ ദുരനുഭവം സത്യസന്ധമായി ഞാൻ പുറത്തുപറയുമെന്നും അമീഷ ​പ​േട്ടൽ കൂട്ടിച്ചേർത്തു.


'മുംബൈയിൽ തിരിച്ചെത്തിയതിന്​ ശേഷം സത്യം പുറംലോകം അറിയണമെന്ന്​ ഞാൻ കരുതുന്നു. ചിലപ്പോൾ ഞാൻ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുമായിരുന്നു. എ​െൻറ കാറിന്​ ചുറ്റും അയാളുടെ ആളുകൾ എ​േപ്പാഴും റോന്തുചുറ്റുന്നുണ്ടായിരുന്നു. അവർ ചെയ്യാൻ പറയുന്ന കാര്യങ്ങൾ വിസമ്മതിക്കു​േമ്പാൾ കാർ അനക്കാൻ പോലും സമ്മതിക്കില്ല. അവരെന്നെ കുടുക്കുകയായിരുന്നു. എ​െൻറ ജീവൻ അപകടത്തിലാക്കി. അത്തരത്തിലായിരുന്നു അവരുടെ ഒാപ്പറേഷൻ' -അമീഷ പ​േട്ടൽ പറഞ്ഞു.

അതേസമയം അമീഷ പ​േട്ടലി​െൻറ ആരോപണങ്ങൾ തള്ളി പ്രകാശ്​ ചന്ദ്ര രംഗ​ത്തെത്തി. ദാവൂദ്​നഗറിലെ കാർ ഷോയിൽ അവർക്ക്​ എല്ലാവിധ സുരക്ഷയും ഒരുക്കിയിരുന്നു. ത​നിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാൻ ജൻ അധികാർ പാർട്ടി നേതാവ്​ പപ്പു യാദവ്​ അമീഷ പ​േട്ടലിന്​ പണം വാഗ്​ദാനം ചെയ്​തതായും പ്രകാശ്​ ചന്ദ്ര ആരോപിച്ചു. ദാവൂദ്​ നഗറിലെ റോഡ്​ ഷോക്കായി പൊലീസ്​ സുരക്ഷ വരെ ഒരുക്കിയിരുന്നു. ബിഹാറിൽ ആർട്ടിസ്​റ്റുകൾ ഇല്ലാഞ്ഞിട്ടല്ല. വിമാനത്താവളത്തിൽവെച്ച്​ പപ്പു യാദവുമായി കൂടിക്കാഴ്​ച നടത്തുകയും അമീഷ പ​േട്ടൽ 15 ലക്ഷം രൂപയുടെ ഡീൽ ഉറപ്പിക്കുകയും ചെയ്​തു. തനിക്കെതിരായ അമീഷയുടെ ആരോപണങ്ങൾ അടിസ്​ഥാന രഹിതമാണെന്നും പ്രകാശ്​ ചന്ദ്ര പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bihar electionAmeesha PatelPrakash Chandra
Next Story