Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

''നിങ്ങൾ എഴുതിക്കോ...സുരാജിന്റെ ഭാര്യയാവാൻ ഡബ്ല്യു.സി.സിയിൽ നിന്ന് ആരും വന്നില്ല''- വിവാദ പ്രസ്താവനയുമായി അലൻസിയർ

text_fields
bookmark_border
ഹെവൻ എന്ന ചിത്രത്തിന്റെ പ്രമോഷൻ വേളയിലാണ് അലൻസിയറുടെ പ്രസ്താവന
suraj venjaranmood, Alancier
cancel
Listen to this Article

ഡബ്ല്യു.സി.സിക്കെതിരെ ഒളിയമ്പുമായി നടൻ അലൻസിയർ. സുരാജ് വെഞ്ഞാറൻമൂടിന്റെ നായിക കഥാപാത്രമായി അഭിനയിക്കാൻ ഡബ്ല്യു.സി.സിയിൽ നിന്ന് ആരും തയാറായില്ല എന്നായിരുന്നു അലൻസിയറുടെ പ്രസ്താവന. സുരാജിനെ നായകനാക്കി ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്യുന്ന ഹെവൻ എന്ന ചിത്രത്തിന്റെ പ്രമേഷന്റെ ഭാഗമായി നടന്ന വാർത്തസമ്മേളനത്തിനിടെയാണ് അലൻസിയർ ഇക്കാര്യം പറഞ്ഞത്.

വാർത്ത സമ്മേളനത്തിനിടെ സിനിമയിലെ സ്ത്രീ കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അലൻസിയറുടെ പ്രതികരണം. സിനിമയിൽ വിനയ പ്രസാദിന്റെ കഥാപാത്രത്തെ കുറിച്ചു ചോദിച്ചപ്പോൾ അവർ തന്റെ അമ്മയായിട്ടാണ് അഭിനയിക്കുന്നതെന്ന് സുരാജ് പറഞ്ഞു. സിനിമയിൽ തന്റെ ഭാര്യ കഥാപാത്രത്തെ കുറിച്ച് പറഞ്ഞുപോകുന്നേയുള്ളൂവെന്നും നായിക കഥാപാത്രമില്ലെന്നും സുരാജ് വിശദീകരിച്ചു.

അപ്പോഴാണ് ''ഡബ്ല്യു.സി.സിയിൽ നിന്ന് ആരെയും വിളിച്ചപ്പോൾ കിട്ടിയില്ല. താങ്കൾക്കെന്താ... കുറേ നേരമായല്ലോ ചോദ്യങ്ങൾ ചോദിച്ച് ചൊറിഞ്ഞ് കൊണ്ടിരിക്കുകയാണല്ലോ. സുരാജ് വെഞ്ഞാറമൂടിന്‍റെ ഭാര്യയായി അഭിനയിക്കാൻ ഡബ്ല്യു.സി.സിയിൽ നിന്ന് ആരെയും കിട്ടിയില്ല. നിങ്ങൾ എഴുതിക്കോ''-എന്നായിരുന്നു അലൻസിയർ പറഞ്ഞത്. ജാഫർ ഇടുക്കി, ജോയ് മാത്യു, സുദേവ് നായർ, അലൻസിയർ, വിനയ പ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Alencier against WCC
Next Story