നടൻ അഖിൽ അക്കിനേനി വിവാഹിതനായി
text_fieldsതെലുങ്ക് നടനും നാഗാർജുനയുടെയും അമല അക്കിനേനിയുടെയും മകനുമായ അഖിൽ അക്കിനേനി വിവാഹിതനായി. സൈനബ് റാവ്ജിയാണ് വധു. ഹൈദരാബാദിലെ സ്വവസതിയിലായിരുന്നു ചടങ്ങുകൾ. തെലുങ്ക് പാരമ്പര്യങ്ങളെ മാനിച്ചുകൊണ്ട് പുലർച്ചെ മൂന്ന് മണിയോടെയാണ് വിവാഹം നടന്നത്. ചടങ്ങിൽ ഏതാനും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളൂ.
വിവാഹത്തിന് ദമ്പതികൾ വെളുത്ത വസ്ത്രങ്ങളിലാണ് എത്തിയത്. അഖിൽ അക്കിനേനി വെളുത്ത കുർത്തയും ദോത്തിയും അംഗവസ്ത്രവും ധരിച്ചിരുന്നു. വെള്ളയും സ്വർണ്ണ നിറത്തിലുള്ള സിൽക്ക് സാരിയും ഡയമണ്ട് ആഭരണങ്ങളും ധരിച്ചാണ് സൈനബ് എത്തിയത്. നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ്ണ സ്റ്റുഡിയോയിൽ വച്ചുനടന്ന വിവാഹത്തിൽ നടൻ രാം ചരണും പങ്കെടുത്തിരുന്നു.
അതേസമയം അധികം മാധ്യമ ശ്രദ്ധ വരാതിരിക്കാൻ താര കുടുംബം ശ്രദ്ധിച്ചിരുന്നു. സ്വകാര്യതക്ക് വലിയ പ്രാധാന്യം നൽകുന്നവരാണ് അഖിലും സെനബും. പ്രണയത്തിലാണെന്ന കാര്യം മാധ്യമങ്ങൾ അറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ അഖിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെങ്കിലും കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബർ 26 നായിരുന്നു അഖിലിന്റെയും സെനബിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

