Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ക്ഷമിക്കണം തല, ഞങ്ങൾക്ക് അതിന് സമയമില്ല'; റേസിങിൽ പിന്തുണ തേടിയ നടൻ അജിത്തിന് ആരാധകരുടെ രൂക്ഷവിമർശനം

text_fields
bookmark_border
ajith kumar
cancel

സിനിമാ ലോകത്തെ പതിവ് താര-ആരാധക ബന്ധങ്ങളിൽ നിന്നും എക്കാലത്തും ബോധപൂർവ്വം മാറിനിൽക്കാൻ ശ്രമിച്ചിരുന്ന നടനാണ് അജിത്ത് കുമാർ. എന്നാൽ ഇപ്പോൾ പോർച്ചുഗലിൽ നടക്കാനിരിക്കുന്ന 'മിച്ചലിൻ ലെ മാൻസ് കപ്പ്' കാർ റേസിങിൽ തന്റെ ടീമിന് പിന്തുണ ആവശ്യപ്പെട്ട് അദ്ദേഹം പങ്കുവെച്ച വിഡിയോക്ക് പിന്നാലെ വലിയൊരു വിഭാഗം ആരാധകർ അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. മുൻകാലങ്ങളിൽ അജിത്ത് തന്നെ നൽകിയ ഉപദേശങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് ആരാധകർ അദ്ദേഹത്തിന്റെ വിഡിയോക്ക് താഴെ പ്രതികരണങ്ങൾ അറിയിക്കുന്നത്.

ഒക്ടോബർ 9, 10 തീയതികളിൽ പോർച്ചുഗലിലെ പോർട്ടിമാവോ സർക്യൂട്ടിൽ വെച്ച് നടക്കുന്ന കാർ റേസിങിന് മുന്നോടിയായാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്. "നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു" എന്നാണ് അദ്ദേഹം വിഡിയോയിൽ പറയുന്നത്. എന്നാൽ ഇതിന് താഴെ വന്നിട്ടുള്ള കമന്റുകളിൽ പലതും താരത്തിന്റെ മുൻകാല നിലപാടുകളിലെ വൈരുദ്ധ്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ആരാധകരോട് തനിക്ക് പിന്നാലെ നടക്കാതെ കുടുംബത്തെ നോക്കാനും ജോലിയിൽ ശ്രദ്ധിക്കാനും മുൻപ് ഉപദേശിച്ച താരം ഇപ്പോൾ സ്വന്തം ആവശ്യത്തിന് മാത്രം പിന്തുണ തേടി വരുന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.

'ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബത്തെ നോക്കണം സഹോദരാ' എന്ന് ഒരു ആരാധകൻ കുറിച്ചു. 'ഞങ്ങൾക്ക് താല്പര്യം ഉണ്ടായിരുന്നപ്പോൾ നിങ്ങൾക്ക് ഞങ്ങളുടെ പിന്തുണ വേണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ കുടുംബത്തെ നോക്കി തുടങ്ങിയപ്പോൾ നിങ്ങൾ പിന്തുണ ആവശ്യപ്പെട്ട് വരുന്നു' എന്നായിരുന്നു മറ്റൊരു പ്രതികരണം. 'ക്ഷമിക്കണം തല, ഞങ്ങൾക്ക് സമയമില്ല. ഞാൻ ജോലിക്ക് പോവുകയാണ്, എനിക്ക് എന്റെ കുടുംബമാണ് വലുത്' എന്നും ചിലർ കമന്റ് ചെയ്തു.

വർഷങ്ങളായി സിനിമയിലെ താരങ്ങളെ ആരാധിക്കുന്നതിന് പകരം സ്വന്തം ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അജിത്ത് തന്റെ ആരാധകരോട് പറഞ്ഞിരുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹം തന്റെ ഔദ്യോഗിക ഫാൻസ് ക്ലബ്ബുകൾ പിരിച്ചുവിടുകയും ഫാൻസ് മീറ്റിങുകൾ, ഓഡിയോ ലോഞ്ചുകൾ എന്നിവയിൽ നിന്ന് പൂർണമായി വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ആരാധകർ ഈ തീരുമാനങ്ങളെ മാനിക്കുകയും അജിത്തിന്റെ ഈ ശൈലിയെ അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയായി കണക്കാക്കുകയും ചെയ്തു. എന്നാൽ പെട്ടെന്നൊരു ദിവസം ഇതെല്ലാം മറന്ന് അദ്ദേഹം പരസ്യമായി പിന്തുണ ചോദിച്ചത് പലർക്കും ഉൾക്കൊള്ളാൻ സാധിച്ചില്ല.

കഴിഞ്ഞ സെപ്റ്റംബറിൽ സിൽവർസ്റ്റോണിൽ നടന്ന റേസിങിൽ അജിത്തിന് പിന്തുണയുമായി നടൻ വിജയ് എത്തിയതും ഈ അവസരത്തിൽ ആരാധകർ ഓർത്തെടുക്കുന്നുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന വിജയ്-അജിത്ത് ഫാൻ വാറുകളെ മറന്നുകൊണ്ട് ഇരുവരും ചേർത്തുപിടിച്ചുനിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത് അജിത്തിന്റെ ചില കടുത്ത ആരാധകരെ നിരാശരാക്കിയിരുന്നു. അതിനാൽ പുതിയ വിഡിയോ വന്നതോടെ പലരും "നിങ്ങളുടെ സുഹൃത്തായ വിജയിയോട് പിന്തുണ ചോദിക്കൂ" എന്ന് കമന്റ് ചെയ്തു.

ഇതിനുപുറമെ സിൽവർസ്റ്റോണിൽ വെച്ച് തനിക്കൊപ്പം സെൽഫി എടുക്കാൻ വന്ന ഒരു ആരാധകനോട് അജിത്ത് വളരെ മോശമായി പെരുമാറിയ സംഭവവും ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 'സെൽഫി എടുക്കാൻ നിങ്ങൾ ഞങ്ങളെ അനുവദിക്കില്ല, എന്നാൽ നിങ്ങളുടെ കാറിലിരുന്ന് ഫോട്ടോയെടുക്കാൻ വിജയിയെ അനുവദിക്കുകയും ചെയ്യുന്നു. നിങ്ങൾ വിജയിയെ പിന്തുണച്ചപ്പോൾ തന്നെ എനിക്ക് നിങ്ങളോടുള്ള ബഹുമാനം നഷ്ടപ്പെട്ടു' എന്നാണ് ഈ സംഭവത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ഒരു ആരാധകൻ പ്രതികരിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Ajith faces severe criticism from fans for seeking support in racing
Next Story