‘കെ.വൈ.സി അപ്ഡേഷൻ’ ലിങ്ക് തുറന്ന നടൻ അഫ്താബ് ശിവദാസനിക്ക് ഒന്നര ലക്ഷം രൂപ നഷ്ടമായി
text_fieldsമുംബൈ: പ്രമുഖ ബാങ്കിന്റെ പേരിൽ മൊബൈൽ ഫോണിലേക്ക് വന്ന കെ.വൈ.സി അപ്ഡേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത ബോളിവുഡ് നടൻ അഫ്താബ് ശിവദാസനിയുടെ ഒന്നര ലക്ഷം രൂപ നഷ്ടമായി.
ഞായറാഴ്ചയാണ് പരിചിതമല്ലാത്ത നമ്പറിൽനിന്ന് നടന്റെ ഫോണിലേക്ക് മെസേജ് വന്നത്. ഇതിലെ ലിങ്ക് വഴി കെ.വൈ.സി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനായിരുന്നു നിർദേശം. ഇത് ചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ലിങ്ക് തുറന്നതോടെ അക്കൗണ്ടിൽനിന്ന് 1,49,999 രൂപ പിൻവലിച്ചതായി മെസേജും വന്നു. ഇതോടെ ബാങ്ക് മാനേജറെ ബന്ധപ്പെട്ട നടൻ അദ്ദേഹത്തിന്റെ നിർദേശപ്രകാരം ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കസൂർ, ക്യാ യഹി പ്യാർ ഹെ, ആവാര പാഗൽ ദിവാന, ഹംഗാമ, ഡാഡി കൂൾ, ഫൂട്ട്പാത്ത്, സ്പീഡ്, ഓം ശാന്തി ഓം, ഗ്രാന്റ് മസ്തി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് അഫ്താബ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

