Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസിനിമക്കപ്പുറം...

സിനിമക്കപ്പുറം വല്ലാത്തൊരു മനുഷ്യൻ

text_fields
bookmark_border
Achhani Ravi
cancel
camera_alt

അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നൊപ്പം അ​ച്ചാ​ണി ര​വി​

അ​ച്ചാ​ണി ര​വി​യെ​ന്ന കെ. ​ര​വീ​ന്ദ്ര​നാ​ഥ​ൻ​നാ​യ​രെ എ​ന്നു​മു​ത​ലാ​ണ് പ​രി​ച​യ​മെ​ന്ന് ചോ​ദി​ച്ചാ​ൽ കൃ​ത്യ​മാ​യ ഓ​ർ​മ​യി​ല്ല. എ​ന്‍റെ സി​നി​മാ​കാ​ല​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ആ ​പേ​രും പ​രി​ച​യ​വും ഓ​ർ​മ​യി​ലു​ണ്ട്. വ​ലി​യ മു​ത​ലാ​ളി​യെ​ന്ന മ​ട്ടി​ലാ​ണ് പ​ല​രും അ​ദ്ദേ​ഹ​ത്തെ മ​ന​സ്സി​ലാ​ക്കി​യ​ത്. അ​തി​നെ​ല്ലാ​മു​പ​രി മി​ക​ച്ചൊ​രു ക​ലാ​ഹൃ​ദ​യ​ത്തി​നു​ട​മ​യും മ​നു​ഷ്യ​നു​മാ​യി​രു​ന്നു ‘ജ​ന​റ​ൽ പി​ക്ചേ​ഴ്സ് ര​വി’. അ​ദ്ദേ​ഹം ന​ല്ലൊ​രു ന​ർ​ത്ത​ക​നാ​യി​രു​ന്നെ​ന്ന്​ എ​ത്ര​പേ​ർ​ക്ക് അ​റി​യാം?

ധ​ന​വാ​നാ​യി​രു​ന്നു, എ​ന്നാ​ൽ പ​ണം കു​ഴി​ച്ചി​ടു​ന്നൊ​രു ധ​നി​ക​നാ​യി​രു​ന്നി​ല്ല അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ൾ ആ​രം​ഭി​ച്ച്, ല​ക്ഷ​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കി. ഒ​രി​ക്ക​ലും മു​ത​ലാ​ളി​യു​ടെ മേ​ല​ങ്കി​യ​ണി​ഞ്ഞി​ല്ല. ഫാ​ക്ട​റി​യി​ൽ ആ​വ​ശ്യ​മു​ള്ള​തി​െ​ന​ക്കാ​ൾ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ച്ചി​രു​ന്നു. ഒ​രാ​ൾ​ക്ക് ജോ​ലി ന​ൽ​കു​മ്പോ​ൾ ഒ​രു കു​ടും​ബ​ത്തി​ന്‍റെ പ​ട്ടി​ണി​യാ​ണ് മാ​റു​ന്ന​തെ​ന്ന കാ​ഴ്ച​പ്പാ​ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്. ലാ​ഭ​ത്തി​ന്‍റെ വി​ഹി​തം ജ​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കാ​ൻ വാ​ശി കാ​ണി​ച്ച മ​ന​സ്സി​നു​ട​മ, വ​ല്ലാ​ത്തൊ​രു മ​നു​ഷ്യ​ൻ.

നീ​ള​ൻ ജു​ബ്ബ​യും മു​ണ്ടും ധ​രി​ച്ച്​ അ​ധി​ക​മാ​രോ​ടും മി​ണ്ടാ​തെ ന​ട​ക്കു​ന്ന​താ​ണ്​ പ​തി​വു​കാ​ഴ്ച​യെ​ങ്കി​ലും കാ​റി​ൽ ഒ​രു പു​സ്ത​കം കൂ​ട്ടി​നു​ണ്ടാ​കും. അ​റി​വാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ക്തി. നാ​ല് ല​ക്ഷം രൂ​പ​ക്ക്​ നി​ർ​മി​ച്ച അ​ച്ചാ​ണി സി​നി​മ 14 ല​ക്ഷം രൂ​പ ലാ​ഭ​മു​ണ്ടാ​ക്കി. ഇ​ന്ന് കൊ​ല്ലം ന​ഗ​ര​ത്തി​ലെ പ​ബ്ലി​ക് ലൈ​ബ്ര​റി​യും സോ​പാ​നം ഓ​ഡി​റ്റോ​റി​യ​വും ഉ​ള്‍ക്കൊ​ള്ളു​ന്ന കെ​ട്ടി​ട​സ​മു​ച്ച​യം നി​ര്‍മി​ച്ച​ത് ഈ ​പ​ണ​മു​പ​യോ​ഗി​ച്ചാ​ണ്. ന​ഗ​ര​ഹൃ​ദ​യ​ത്തി​ല്‍, പ്ര​ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലു​ള്ള ഈ ​ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ്ര​ധാ​ന സാം​സ്‌​കാ​രി​ക ക​ലാ പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്. സ​ർ​ക്കാ​ർ​പോ​ലും ചി​ന്തി​ക്കാ​ത്ത കാ​ല​ത്താ​ണ് പ​ബ്ലി​ക് ലൈ​ബ്ര​റി​യും ല​ക്ഷ​ങ്ങ​ളു​ടെ പു​സ്ത​ക​വും അ​ദ്ദേ​ഹം വ​രും​ത​ല​മു​റ​ക്കാ​യി ന​ൽ​കി​യ​ത്. പി​ന്നീ​ട് ചി​ൽ​ഡ്ര​ൻ​സ് ലൈ​ബ്ര​റി, ആ​ർ​ട്ട് ഗാ​ല​റി, ബാ​ല​ഭ​വ​ൻ കെ​ട്ടി​ടം, ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക ബ്ലോ​ക്ക്, ബ്ല​ഡ് ബാ​ങ്ക് കെ​ട്ടി​ടം... അ​ങ്ങ​നെ പ​ല​തും വ​ന്നു.

സി​നി​മ സം​വി​ധാ​യ​ക​ന്‍റെ ക​ല​യാ​ണെ​ന്നും നി​ർ​മാ​താ​വ് പി​ന്നി​ൽ നി​ന്ന്​ തു​ണ​ച്ചാ​ൽ മ​തി​യെ​ന്നു​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ‘തി​യ​റി’ മ​ല​യാ​ള സി​നി​മ​ക്ക്​ അ​ത്ഭു​ത​മാ​യ​പ്പോ​ഴാ​ണ് ലോ​ക​ഭൂ​പ​ട​ത്തി​ൽ മ​ല​യാ​ള​സി​നി​മ​ക​ൾ അ​ഭ്ര​കാ​വ്യ​ങ്ങ​ൾ വ​ര​ച്ചി​ട്ട​ത്. വി​പ​ണ​ന സാ​ധ്യ​ത​യ​ല്ല, സാ​മൂ​ഹി​ക​വും ക​ലാ​പ​ര​വു​മാ​യ മേ​ന്മ​യാ​ക​ണം സി​നി​മ​യു​ടെ ത​ല​ക്കെ​ട്ടെ​ന്ന് അ​ദ്ദേ​ഹം വാ​ശി​പി​ടി​ച്ചു. ഈ ​വാ​ശി​യാ​ണ് അ​ര​വി​ന്ദ​നും എം.​ടി​ക്കും ശേ​ഷം അ​ദ്ദേ​ഹ​ത്തെ എ​ന്‍റെ അ​ടു​ക്ക​ലേ​ക്ക് എ​ത്തി​ച്ച​ത്. കൊ​ല്ല​ത്തു​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ന്‍റെ വീ​ട്ടി​ലേ​ക്ക് അ​ദ്ദേ​ഹം പ്ര​ത്യേ​കം കാ​ർ അ​യ​ച്ച് വി​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ന​മു​ക്കൊ​രു ന​ല്ല സി​നി​മ ചെ​യ്യ​ണ​മെ​ന്ന അ​ദ്ദേ​ഹം ന​ൽ​കി​യ ഉ​റ​പ്പാ​യി​രു​ന്നു ‘എ​ലി​പ്പ​ത്താ​യ’​ത്തി​ന്‍റെ പി​റ​വി​ക്ക് പി​ന്നി​ൽ. ഒ​രി​ക്ക​ൽ​പോ​ലും നി​ർ​മാ​താ​വെ​ന്ന രീ​തി​യി​ൽ അ​ദ്ദേ​ഹം സി​നി​മ​യി​ൽ ഇ​ട​പെ​ട്ടി​ല്ല. മു​ട​ക്കു​മു​ത​ൽ ഇ​ത്ര​യു​ള്ളൂ​വെ​ന്നോ അ​ത്​ തി​രി​ച്ചു​കി​ട്ടാ​ൻ സി​നി​മ​യി​ൽ എ​ന്തൊ​ക്കെ ചെ​യ്യ​ണ​മെ​ന്നോ അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടി​ല്ല. ഷൂ​ട്ടി​ങ് ലൊ​ക്കേ​ഷ​നി​ൽ​പോ​ലും അ​ദ്ദേ​ഹം വ​രി​ല്ലാ​യി​രു​ന്നു. മ​റ്റ്​ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച​പ്പോ​ഴും ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നി​ല്ല.

അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​സി​സ്റ്റ​ന്‍റ് വ​ഴി എ​ല്ലാ സ​ഹാ​യ​വും ന​ൽ​കി. എ​ല്ലാ ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​ക്കി സി​നി​മ​യു​ടെ പ്രി​വ്യൂ കാ​ണാ​ൻ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. സി​നി​മ ക​ഴി​യു​മ്പോ​ൾ ചി​രി​ച്ചു​കൊ​ണ്ട് നെ​ഞ്ചോ​ട് ചേ​ർ​ത്തു​നി​ർ​ത്തി ഹ​സ്ത​ദാ​നം ന​ൽ​കി മ​ട​ങ്ങും. ‘വി​ധേ​യ​ൻ’ ആ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന അ​വ​സാ​ന ചി​ത്രം. പി​ന്നീ​ട് എ​ന്തു​കൊ​ണ്ട് ഞ​ങ്ങ​ളി​ൽ​നി​ന്ന് മ​റ്റൊ​രു സി​നി​മ​യു​ണ്ടാ​യി​ല്ലെ​ന്ന ചോ​ദ്യ​ത്തി​ന് ഒ​റ്റ ഉ​ത്ത​ര​മേ​യു​ള്ളൂ. അ​ത് എ​ന്‍റെ കു​ഴ​പ്പ​മാ​യി​രു​ന്നു. പെ​ട്ടെ​ന്നൊ​രു ചി​ത്രം ചെ​യ്യാ​ൻ എ​നി​ക്ക് ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ‘ന​മു​ക്കൊ​രു പ​ടം തു​ട​ങ്ങ​ണ്ടേ’ എ​ന്ന് ചോ​ദി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം അ​സി​സ്റ്റ​ന്‍റ് മു​ഖാ​ന്ത​രം പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ടു. എ​നി​ക്ക് സാ​ധി​ച്ചി​ല്ല.

ര​ണ്ടു​വ​ർ​ഷ​മു​മ്പ് കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ച​പ്പോ​ൾ ഞാ​നും പ​ങ്കെ​ടു​ത്തി​രു​ന്നു. അ​താ​യി​രു​ന്നു അ​വ​സാ​ന കൂ​ടി​ക്കാ​ഴ്ച.10 ദി​വ​സം മു​മ്പ് കൊ​ല്ല​ത്ത് ഒ​രു പ​രി​പാ​ടി​ക്ക് പോ​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ കാ​ണാ​മെ​ന്നു​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് ഭീ​ഷ​ണി കാ​ര​ണം പു​റ​ത്തു​നി​ന്നു​ള്ള​വ​രു​ടെ സ​ന്ദ​ർ​ശ​നം വി​ല​ക്കി​യി​രു​ന്നു. ഞാ​ൻ വ​രു​ന്നെ​ന്ന് പ​റ​ഞ്ഞാ​ൽ അ​ദ്ദേ​ഹം കാ​ണാ​ൻ ത​യാ​റാ​കു​മാ​യി​രു​ന്നു. അ​ന്ന് ചെ​റി​യ​രീ​തി​യി​ൽ എ​നി​ക്ക് പ​നി​യു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​ക​നെ വി​ളി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി തി​ര​ക്കി.

ഇ​നി​യൊ​രു ക​ണ്ടു​മു​ട്ട​ൽ പ്ര​തീ​ക്ഷി​ച്ചാ​യി​രു​ന്നു മ​ട​ങ്ങി​യ​ത്. ആ ​പ്ര​തീ​ക്ഷ വെ​റു​തെ​യാ​യി​രു​ന്നെ​ന്ന് ഇ​പ്പോ​ൾ തി​രി​ച്ച​റി​യു​ന്നു. മി​ക​ച്ച സി​നി​മ​ക​ളു​ടെ അ​മ​ര​ക്കാ​ര​നാ​യി ലാ​ഭേ​ച്ഛ​യി​ല്ലാ​തെ, ത​ന്‍റെ സ​മ്പ​ത്തി​ന്‍റെ ന​ല്ലൊ​രു​ഭാ​ഗം ക​ലാ​മൂ​ല്യ​മു​ള്ള സി​നി​മ​ക​ള്‍ക്കാ​യി നീ​ക്കി​വെ​ച്ച വ്യ​ക്തി​യാ​ണ് കെ. ​ര​വീ​ന്ദ്ര​നാ​ഥ​ന്‍ നാ​യ​ർ. മി​ക​ച്ച സി​നി​മ​ക​ളെ വ​ള​ര്‍ത്താ​ന്‍ ഇ​ത്ര​യ​ധി​കം പ​ണ​വും ഊ​ര്‍ജ​വും വി​നി​യോ​ഗി​ച്ച മ​റ്റൊ​രാ​ള്‍ മ​ല​യാ​ള​ത്തി​ലി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Achhani Ravi
News Summary - Achhani Ravi
Next Story