Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

' നടനായാൽ അത് എന്റെ അവസാനമാണെന്ന് കരുതി'; ഭ‍യത്തെക്കുറിച്ച് അഭയ് ഡിയോൾ

text_fields
bookmark_border
Abhay Deol Opens Up About His Fear Of Stardom
cancel

അഭിനേതാവ് എന്ന നിലയിൽ തന്നെ ഭയപ്പെടുത്തിയ കാര്യത്തെക്കുറിച്ച് പറയുകയാണ് നടൻ അഭയ് ഡിയോൾ. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒരു നടനാകാൻ ഭയപ്പെട്ടിരുന്നുവെന്നും തങ്ങളുടെ കുടുംബത്തെക്കുറിച്ച് പ്രചരിച്ച വാർത്തകൾ ഏറെ വേദനിപ്പിച്ചെന്നും താരം കൂട്ടിച്ചേർത്തു.

'സിനിമയിലെത്തിയപ്പോൾ താരപദവിയാണ് എന്നെ ഭയപ്പെടുത്തിയത്. കരിയറിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് ഇടവേളയെടുത്ത് ന്യൂയോർക്കിലേക്ക് പോയത്. ഞങ്ങളുടെ ഡിയോൾ കുടുംബത്തെക്കുറിച്ച് പത്രങ്ങളിൽ കണ്ടതും വായിച്ചതുമായ കാര്യങ്ങൾക്കൊപ്പം ഞാൻ വളർന്നുവന്നപ്പോൾ കേട്ടതുമായ കാര്യങ്ങൾ എന്നെ ശരിക്കും ഭയപ്പെടുത്തി. താരപദവിയെ എങ്ങനെ കൊണ്ടുപോകണമെന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. ആ സമയത്ത് വളരെ നെഗറ്റീവായ കാര്യങ്ങളാണ് ഞാൻ താപരദവിയുമായി ബന്ധപ്പെട്ട് കേട്ടിരുന്നത്.

നമുക്ക് ഒരു വ്യക്തി ജീവിതമില്ല, ഒരുപാട് ത്യാഗങ്ങൾ സഹിക്കുന്നു. ഞാൻ ചിന്തിച്ചു,ഞാൻ ഒരു താരമായാൽ അത് എൻ്റെ അവസാനമാണെന്ന്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഉണ്ടായി എന്ന് പറയുന്നതാണ് നല്ലത് എന്ന് ഞാൻ കരുതുന്നു. സിനിമയിൽ ആയത് കൊണ്ട് വളരെ മത്സരാധിഷ്ഠിതമാണ്. നമ്മൾ പൊതുജനങ്ങളുടെ ശ്രദ്ധയിലായിരിക്കും.ഇത് ഒരു സുരക്ഷിതത്വമില്ലാത്ത തൊഴിലാണ്'- അഭയ് ഡിയോൾ പറഞ്ഞു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abhay Deol Opens Up About His Fear Of Stardom
Next Story