Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightതലമുറമാറ്റം, ധീരവും...

തലമുറമാറ്റം, ധീരവും പുരോഗമനപരവുമായ തീരുമാനം -ആഷിഖ് അബു

text_fields
bookmark_border
aashiq abu
cancel

രണ്ടാം പിണറായി മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ അഭിനന്ദിച്ച് സംവിധായകൻ ആഷിഖ് അബു. തലമുറമാറ്റം എന്നത് പാർട്ടി എടുത്ത ധീരമായ തീരുമാനമെന്ന് ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു.

വ്യക്തികളെ പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തമാണ് മന്ത്രി സ്ഥാനമെന്ന് സ്ഥാനമൊഴിയുന്നവരും ആ സ്ഥാനങ്ങളിലേക്ക് പകരം വരുന്നവരും ഒരുപോലെ ജനങ്ങളോട് പറയുന്ന കാഴ്ചയാണ് കാണുന്നത്. സന്തോഷം അഭിവാദ്യങ്ങൾ -ആഷിഖ് കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

മന്ത്രിസ്ഥാനമെന്നത് ഒരു രാഷ്ട്രീയ നയപരിപാടിയുടെ അടിസ്ഥാനത്തിൽ ഒരു ബഹുജനപാർട്ടി, ഒരു വ്യക്തിയെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വമാണെന്ന് സ്ഥാനമൊഴിയുന്നവരും, ആ സ്ഥാനങ്ങളിലേക്ക് പകരം വരുന്നവരും ഒരുപോലെ ജനങ്ങളോട് പറയുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ കാണുന്നത്. സന്തോഷം തോന്നി. അഭിവാദ്യങ്ങൾ. തലമുറമാറ്റം എന്നത് പാർട്ടി എടുത്ത ധീരമായ, പുരോഗമനപരമായ തീരുമാനമാണ്."നവകേരളം" എന്ന പാർട്ടിയുടെ ദീർഘകാല പദ്ധതിക്ക് ചെറുതല്ലാത്ത വേഗം ഈ തീരുമാനംകൊണ്ട് കൈവരിക്കാൻ സാധിക്കും. കഴിഞ്ഞ സർക്കാരിനെ നയിച്ചവർ ഇനി പാർട്ടിയെ നയിക്കും. പുതിയ ടീമിന് കരുത്തേകുന്ന പാർട്ടിയുടെ സംവിധാനമായി ഇവരെല്ലാവരും ഇവിടെത്തന്നെയുണ്ടാകും. ജനങ്ങൾക്കിടയിൽ.
ടീച്ചർക്കും, മണിയാശാനും, സഖാവ് ഐസക്കിനും, സഖാവ് സുധാകരനും ഉൾപ്പെടെ കഴിഞ്ഞ മന്ത്രിസഭയിൽ പ്രവർത്തിച്ച എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ. പി രാജീവിനും, എം ബി രാജേഷിനും, കെ എൻ ബാലഗോപാലിനും,
വീണ ജോർജിനും ഗോവിന്ദൻമാഷിനും മുഹമ്മദ് റിയാസിനും സജി ചെറിയാനും പ്രൊഫ ബിന്ദുവിനും ചിഞ്ചുറാണിക്കും മറ്റെല്ലാ പുതിയ മന്ത്രിമാർക്കും ആശംസകൾ. പുതിയ ടീമിനെ നയിക്കുന്ന സഖാവ് പിണറായി വിജയന് ആശംസകൾ, അഭിവാദ്യങ്ങൾ. വിയോജിപ്പുകളെ ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ട് സഖാക്കളേ.
ലാൽസലാം
ആഷിഖ് അബു

രണ്ടാം തവണ കെ.കെ ശൈലജയെ ഒഴിവാക്കിയതിനെതിരെ നടി റിമ കല്ലിങ്കൽ രം​ഗത്തുവന്നിരുന്നു. 'പെണ്ണിനെന്താ കുഴപ്പം? റെക്കോഡ് ഭൂരിപക്ഷവും ആരോഗ്യരംഗത്ത് അഞ്ചു വർഷം ലോകോത്തര നിലവാരത്തിലുള്ള സേവനവും നൽകിയിട്ടും സി.പി.എം ഇടം കൊടുക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് സാധിക്കുക, പാർട്ടിയുടെ മനുഷ്യത്വം നിറഞ്ഞ മുഖമായി മാറിയതിന്, കഠിനാധ്വാനത്തിന് ഈ ജനവിധി ശൈലജ ടീച്ചർക്കുള്ളതായിരുന്നു -റിമ കല്ലിങ്കൽ ഫേസ്ബുക്കിൽ കുറിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aashiq abuPinarayi VijayanPinarayi 2.0
News Summary - aashiq abu, Pinarayi 2.0, Pinarayi Vijayan Cabinet,
Next Story