15 വര്‍ഷത്തെ വിവാഹ ജീവിതം, ഒടുവിൽ 40 ലക്ഷം രൂപ ജീവനാംശം; രവി മോഹൻ-ആര്‍തി തർക്കം മുറുകുന്നു
text_fieldsമാസങ്ങൾക്ക് മുമ്പാണ് നടൻ രവി മോഹൻ വിവാഹമോചിതനായി എന്ന വാർത്ത പുറത്തുവന്നത്. ആർതിയായിരുന്നു രവിമോഹന്‍റെ മുൻ ഭാര്യ. ഇപ്പോഴിതാ രവി മോഹനോട് ജീവനാംശം ആവശ്യപ്പെട്ടിരിക്കുകയാണ് ആര്‍തി. പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം ലഭിക്കണമെന്നാണ് ആര്‍തി ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈ കുടുംബ കോടതിയില്‍ നടക്കുന്ന വിവാഹ മോചന കേസിലാണ് ആര്‍തി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ചെന്നൈയിലെ 3-ാം അഡീഷണല്‍ കുടുംബ കോടതിയില്‍ ഇരുവരും എത്തിയിരുന്നു. ആര്‍തിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും വിവാഹമോചനം കിട്ടിയേ തീരൂ എന്നുമാണ് രവി മോഹന്‍ വാദിച്ചത്. അങ്ങനെയെങ്കില്‍ വിവാഹമോചനത്തിന് ശേഷമുള്ള സാമ്പത്തിക പിന്തുണയെന്ന നിലയില്‍ പ്രതിമാസം 40 ലക്ഷം തനിക്ക് ജീവനാംശം ലഭിക്കണമെന്ന് ആര്‍തി ആവശ്യപ്പെടുകയായിരുന്നു. കേസ് ജൂണ്‍ 12 ലേക്ക് മാറ്റിയിട്ടുണ്ട്.
15 വര്‍ഷത്തെ വിവാഹ ജീവിതമാണ് രവി മോഹനും ആര്‍തിക്കും ഉള്ളത്. കഴിഞ്ഞ വര്‍ഷമാണ് രവി മോഹന്‍ ആര്‍തിയില്‍ നിന്നും അകന്ന് കഴിയാന്‍ തുടങ്ങിയത്. പിന്നാലെ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തു. രവി മോഹന്‍ വിവാഹമോചനത്തിന് ശ്രമിക്കാന്‍ കാരണം ഗായിക കെനീഷ ഫ്രാന്‍സിസുമായുള്ള അടുപ്പമാണെന്നും പ്രചരണം ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച നിര്‍മ്മാതാവ് ഡോ. ഇഷാരി കെ ഗണേഷിന്‍റെ മകളുടെ വിവാഹത്തിന് രവി മോഹനും കെനീഷയും ഒരുമിച്ച് പങ്കെടുത്തതോടെ ഒരു പുതിയ വിവാദത്തിന് തുടക്കമായി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതലാണ് കേസ് തുടങ്ങിയത്. ഇരുവര്‍ക്കുമിടയിലുള്ള അഭിപ്രായവ്യത്യാസവും തര്‍ക്കവുമൊക്കെ കഴിഞ്ഞ കുറച്ചു നാളായി പൊതുസമൂഹത്തിന്‍റെ ശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ ഭാഗം ന്യായീകരിച്ചുകൊണ്ട് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പുകള്‍ പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

