Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകളുടെ വിവാഹത്തിന് താരമായി ആമിറിന്റെ മകൻ ജുനൈദ്; ഇത് തങ്ങളുടെ സൂപ്പർമാനെന്ന് ആരാധകർ

text_fields
bookmark_border
Aamir Khans son Junaid catches fans attention with his remarkable resemblance to Superman actor Henry Cavill
cancel

ജനുവരി നാലിന് ആയിരുന്നു ആമിർഖാന്റെ മകൾ ഇറ ഖാന്റേയും ജിം ട്രെയിനർ നൂപുർ ശിഖാരെയുടെയും വിവാഹം. വളരെ ലളിതമായിട്ടായിരുന്നു ചടങ്ങുകൾ നടന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. സാധാരണ ബോളിവുഡ് കല്യാണ ആഘോഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ ലളിതാമയിട്ടായിരുന്നു ചടങ്ങുകൾ നടന്നത്.

ഇറ- നൂപുർ വിവാഹത്തോടെ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് ആമിർ ഖാന്റെ മൂത്ത മകൻ ജുനൈദ് ഖാൻ. ഹോളിവുഡ് താരം ഹെൻറി കാവിലുമായുള്ള ജുനൈദിന്റെ രൂപസാദ്യശ്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. 'ദേശി സൂപ്പർമാൻ' എന്നാണ് ആരാധകർ ജുനൈദിനെ വിശേഷിപ്പിക്കുന്നത്. ഇരുവരുടേയും സമാനതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ആമിറിന്റെ മകൾ ഇറയെ പോലെ ബോളിവുഡ് പാർട്ടികളിലും ആഘോഷങ്ങളിലും ജുനൈദും പങ്കെടുക്കാറില്ല. വളരെ വിരളമായി മാത്രമേ പൊതുവേദികളിൽ എത്താറുള്ളത്. ആമിറിനെ പോലെ വളരെ സിമ്പിൾ ഗെറ്റപ്പിലാണ് മകനും പൊതുവേദിയിൽ എത്തുന്നത്. സഹോദരിയുടെ വിവാഹത്തിനും വളരെ സിമ്പിൾ ലുക്കിലാണ് ജനൈദ് എത്തിയത്.

ആമിറിന്റെ മകൾ ഇറ ഖാന് സിനിമ സ്വപ്നമില്ലെങ്കിലും അച്ഛന്റെ വഴിയെയാണ് ജുനൈദും സഞ്ചരിക്കുന്നത്. നടി സായ് പല്ലവിക്കൊപ്പമുള്ള സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. സുനിൽ പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പ്രണയകഥയാണെന്നാണ് വിവരം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aamir Khan's son Junaid catches fans' attention with his remarkable resemblance to Superman actor Henry Cavill
Next Story