'60 വയസ്സുകാരൻ'; രസകരമായ മറുപടിയുമായി ആമിർ ഖാൻ
text_fields
ഒരു ഇടവേളക്ക് ശേഷം ആമിർ ഖാൻ ബോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ്. 2022 ൽ പുറത്തിറങ്ങിയ ലാൽ സിങ് ഛദ്ദയുടെ പരാജയത്തോടെയാണ് ആമിർ അഭിനയത്തിൽ നിന്നും പൊതുവദികളിൽ നിന്നും മാറി നിന്നത്. സിതാരെ സമീൻ പർ ആണ് ഇനി പുറത്തിറങ്ങാനുള്ള നടന്റെ ചിത്രം.ആമിറിന്റെ തന്നെ താരേ സമീൻ പർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.
മാർച്ച് 14 ന് ആമിർ ഖാന്റെ 60ാം പിറന്നാളാണ്. ഇപ്പോഴിതാ തന്റെ പ്രായത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ഒരു പൊതുപരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ, 60 വയസായി എന്നുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു രസകരമായ മറുപടി പറഞ്ഞത്.'60 വയസായി എന്നുള്ള കാര്യം ഞാൻ മറന്നിരിക്കുകയായിരുന്നു, നിങ്ങൾ അത് എന്നെ അനാവശ്യമായി ഓർമിപ്പിക്കുകയാണ്. പ്രായം എന്നത് കേവലം സംഖ്യ മാത്രമാണ്. എനിക്ക് ഞാൻ ഇപ്പോഴും 18 കാരനാണ്'- ആമിർ പറഞ്ഞു.
അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത ആമിർ ഖാൻ അധികവും കുടുംബത്തിനൊപ്പമായിരുന്നു സമയം ചെലവഴിച്ചത്. സിനിമയിലെ ഇടവേള പ്രഖ്യാപിച്ചപ്പോൾ തന്നെ ആമിർ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. അച്ഛന്റെ പാത പിന്തുടർന്ന് ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ ബോളിവുഡിലെത്തിയിട്ടുണ്ട്. രണ്ടാമത്തെ സിനിമക്കായി ജുനൈദ് തയാറെടുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

