Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightരാഷ്ട്രപതി ദ്രൗപതി...

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ജീവിതയാത്ര ഡോക്യുമെന്ററിയാകുന്നു; നിർമാണം ആമിർ ഖാൻ പ്രൊഡക്ഷൻസ്

text_fields
bookmark_border
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ജീവിതയാത്ര ഡോക്യുമെന്ററിയാകുന്നു; നിർമാണം ആമിർ ഖാൻ പ്രൊഡക്ഷൻസ്
cancel

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ജീവിതയാത്ര ആസ്പദമാക്കി ഡോക്യുമെന്ററി നിർമിക്കാൻ ആമിർ ഖാൻ പ്രൊഡക്ഷൻസ് ഒരുങ്ങുന്നു. ഒഡീഷയിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ഇന്ത്യയുടെ ആദ്യത്തെ ഗോത്രവർഗ്ഗ പ്രസിഡന്റും, ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയുമായുള്ള അവരുടെ അവിശ്വസനീയമായ യാത്രയാണ് ഡോക്യുമെന്ററിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുക.

പ്രസിഡന്റ് പദവിയിലേക്കുള്ള വളർച്ചക്കിടയിൽ മുർമു നേരിട്ട വ്യക്തിപരമായ ദുരന്തങ്ങൾ, പ്രതിസന്ധികൾ, വെല്ലുവിളികൾ എന്നിവയെല്ലാം ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്. പൊതുജീവിതത്തിലേക്കുള്ള കടന്നുവരവിനും രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലെത്തുന്നതിനും മുമ്പ് അവർ കടന്നുപോയ അഗ്നിപരീക്ഷകളും, ആ ജീവിതത്തെ രൂപപ്പെടുത്തിയ കരുത്തും ദൃഢനിശ്ചയവും ഈ ചിത്രത്തിൽ കാണാം.

സ്വാതി ചക്രവർത്തി ഭട്കലാണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. നേരത്തെ ആമിർ ഖാനും കിരൺ റാവുവും ചേർന്ന് നിർമിച്ച 'റുബറു റോഷ്‌നി' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് സ്വാതിയായിരുന്നു. മുർമുവിന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ പുനരാവിഷ്കരിക്കുന്നതിനായി അവരുടെ ജന്മനാടായ ഒഡീഷയിലെ ഗ്രാമത്തിൽ ഇതിന്റെ ചിത്രീകരണം നടന്നു. യഥാർത്ഥ സ്ഥലങ്ങൾ, ആർക്കൈവൽ ദൃശ്യങ്ങൾ, നാടകീയമായ പുനരാവിഷ്കാരങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് ഡോക്യുമെന്ററി തയാറാക്കുന്നത്. മുർമുവിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ അവതരിപ്പിക്കാൻ പ്രാദേശിക നടീനടന്മാരെയും അണിനിരത്തിയിട്ടുണ്ട്.

വെറുമൊരു വ്യക്തിജീവിതം രേഖപ്പെടുത്തുക മാത്രമല്ല, ദ്രൗപതി മുർമുവിന്റെ ഈ ഉയർച്ച ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന ഏടായി ഈ ചിത്രം വിലയിരുത്തുന്നു. ഗോത്രവർഗ്ഗ വിഭാഗങ്ങൾക്കും സ്ത്രീകൾക്കും പാർശ്വവൽക്കരിക്കപ്പെട്ട ജനതക്കും നൽകുന്ന വലിയ സന്ദേശമായാണ് അവരുടെ ഈ യാത്രയെ കാണുന്നത്. സാമൂഹിക മാറ്റത്തിന് ഊന്നൽ നൽകുന്നതും യഥാർത്ഥ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ കഥകൾ പറയുന്നതിൽ എപ്പോഴും താല്പര്യം കാണിക്കുന്ന ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ പുതിയൊരു സംരംഭമാണിത്. കഴിഞ്ഞ വർഷം ആമിർ ഖാന്റെ 'സിതാരേ സമീൻ പർ' എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം രാഷ്ട്രപതി ഭവനിൽ വെച്ച് നടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:documentaryAamir KhanproductionEntertainment NewsDroupadi Murmu
News Summary - Aamir Khan's production house announces documentary on President Droupadi Murmu
Next Story