Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പസൽ പൂർത്തിയാക്കിയപ്പോൾ സന്ദേശം; വിവാഹ ക്ഷണക്കത്തുമായി ആമിർ ഖാന്റെ മകൾ ഇറ- വിഡിയോ

text_fields
bookmark_border
Aamir Khan’s daughter Ira sends out her wedding invitations!
cancel

വിവാഹത്തിന് തയാറെടുക്കുകയാണ് ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ മകൾ ഇറ ഖാൻ. 2024 ജനുവരി 3 നാണ് താരപുത്രിയുടേയും ഫിറ്റ്നെസ് ട്രെയ്നർ നുപുർ ശിഖാരെയുടേയും വിവാഹം. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആമിർ ഖാനാണ് മകളുടെ വിവാഹ തീയതി പങ്കുവെച്ചത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് താരപുത്രിയുടെ വ്യത്യസ്തമായ വിവാഹക്ഷണക്കത്താണ്. സാധാരണ വിവാഹ കത്തിൽ നിന്ന് വ്യത്യസ്തമായി പസലിലൂടെയാണ് സുഹൃത്തുക്കളെ വിവാഹം ക്ഷണിച്ചിരിക്കുന്നത്. പസിലുകൾ ചേർത്ത് വെച്ചപ്പോൾ എന്റെ ബ്രൈഡ്മെയ്ഡ് ആകുമോ എന്ന ചോദ്യമാണ് സുഹൃത്തുക്കൾക്ക് ലഭിച്ചത്. പസൽ പൂർത്തിയാക്കുന്ന സുഹൃത്തുകളുടെ വിഡിയോ ഇറ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ഇറക്ക് ആശംസയുമായി ആരാധകർ എത്തിയിട്ടുണ്ട്.

ബോളിവുഡിലെ സൂപ്പർ താരമാണ് പിതാവെങ്കിലും വളരെ സാധാരണ ജീവിതമാണ് ഇറ നായിക്കുന്നത്. ബോളിവുഡ് പാർട്ടികളിലോ മറ്റു ആഘോഷങ്ങളിലോ താരപുത്രി പ്രത്യക്ഷപ്പെടാറില്ല. അതുപോലെ പിതാവിന്റെ വഴിയെ സിനിമയിൽ എത്തില്ലെന്നും ഇറ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയിൽ നിന്ന് മാറി നിൽക്കുന്ന ഇറ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മാനസികാരോ​ഗ്യവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ സോഷ്യൽമീഡിയ കേന്ദ്രീകരിച്ച് നടത്തുന്നുണ്ട്.

കഴിഞ്ഞ വർഷം നവംബർ 18നായിരുന്നു നൂപുറിന്റെ ഇറയുടേയും വിവാഹനിശ്ചയം. കുടുംബാംഗങ്ങളുടേയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. ഇതിനോടകം തന്നെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾ താരകുടുംബത്തിൽ ആരംഭിച്ചിട്ടുണ്ട്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aamir Khan’s daughter Ira sends out her wedding invitations!
Next Story