Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മയോട് സംസാരിക്കാൻ എളുപ്പം, പിതാവുമായി വളരെ അടുത്ത ബന്ധം; കുടുംബത്തെ കുറിച്ച് ആമിർ ഖാന്റെ മകൾ

text_fields
bookmark_border
Aamir Khans Daughter Ira Reveals  Communication With Mother Is Easier:
cancel

വിഷാദ രോഗത്തിൽ നിന്നുള്ള അതിജീവനത്തെ കുറിച്ചും മാതാപിതാക്കൾ നൽകി വരുന്ന പിന്തുണയെ കുറിച്ചും നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാൻ പല അവസരങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മാതാപിതാക്കളുമായുള്ള ബന്ധത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഇറ ഖാൻ. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറയുടെ കുട്ടിക്കാലത്തെ ആമിർ ഖാന്റെ അഭാവത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു രക്ഷിതാക്കളുമായുള്ള അടുപ്പത്തെ കുറിച്ച് ഇറ പറഞ്ഞത്.

'മാതാപിതാക്കളുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും സങ്കീർണ്ണവും തീഷ്ണവുമായ ബന്ധം. കാരണം അവർ പറയുന്ന കാര്യങ്ങളാണ് നമ്മൾ കൂടുതൽ ശ്രദ്ധിക്കുന്നത്. അത് നമ്മളെ സന്തോഷിപ്പിക്കും- ഇറ തുടർന്നു.

അച്ഛനെക്കാൾ വളരെ എളുപ്പമാണ് അമ്മയുമായി ആശയ വിനിമയം നടത്താൻ. എന്നാൽ രണ്ട് പേരോടും ഞാൻ തുറന്നു സംസാരിക്കാറുണ്ട്. എന്ത് ആവശ്യമുണ്ടെങ്കിലും ഉടൻ വിളിക്കണമെന്നും തന്റെ തിരക്കിനെ കുറിച്ച് ചിന്തിക്കരുതെന്നും പിതാവ് എന്നോട് പറഞ്ഞിട്ടുണ്ട്. മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിന്റെ തിരക്കിലാണ് അമ്മ ഇപ്പോൾ. എന്നാൽ രണ്ട് പേരോടും എന്റെ കാര്യങ്ങൾ സംസാരിക്കാറുണ്ട്'- ഇറ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aamir Khan's Daughter Ira Reveals Communication With Mother Is Easier
Next Story