ആമിർ ഖാൻ ചെന്നൈയിലേക്ക് താമസം മാറാനൊരുങ്ങുന്നു; അമ്മക്ക് വേണ്ടിയെന്ന് റിപ്പോർട്ട്
text_fieldsനടൻ ആമിർ ഖാൻ ചെന്നൈയിലേക്ക് താമസം മാറാനൊരുങ്ങുന്നതായി റിപ്പോർട്ട്. അമ്മ സീനത്ത് ഹുസൈനൊപ്പം സമയം ചെലവഴിക്കാൻ വേണ്ടിയാണ് താൽക്കാലികമായി ചെന്നൈയിലേക്ക് മാറുന്നതെന്നാണ് വിവരം. ദേശീയ മാധ്യമമാണ് ആമിറിനെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അസുഖബാധിതയായ സീനത്ത് ഹുസൈൻ ചികിത്സയുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഇപ്പോഴുളളത്. അതിന് അടുത്ത് വീട് വാങ്ങി താമസിക്കാണ് നടന്റെ പദ്ധതി. ആവശ്യഘട്ടങ്ങളിൽ, സീനത്ത് ചികിത്സയിൽ കഴിയുന്ന മെഡിക്കൽ സെന്ററിന് സമീപമുള്ള ഹോട്ടലിലാണ് ആമിർ താമസിക്കുന്നതെന്നും നടനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
ലാൽ സിങ് ഛദ്ദക്ക് ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് ആമിർ ഖാൻ. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടിയാണ് ഇടവേളയെന്ന് നടൻ വെളിപ്പെടുത്തിയിരുന്നു. ഇടവേള അവസാനിപ്പിച്ച് ബോളിവുഡിലേക്ക് മടങ്ങി വരാൻ നടൻ തയാറെടുക്കുകയാണ്. ന്യൂസ് 18 ക്ക് നൽകിയ അഭിമുഖത്തിൽ പുതിയ ചിത്രത്തെ കുറിച്ച് നടൻ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

