Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightആമിർ ഖാൻ വിഷാദത്തിൽ,...

ആമിർ ഖാൻ വിഷാദത്തിൽ, മദ്യത്തിന് അടിമ; ട്വീറ്റ് വൈറലാവുന്നു

text_fields
bookmark_border
Aamir Khan suffering from depression? Here’s viral tweet
cancel

2022 ൽ പുറത്തിറങ്ങിയ ലാൽ സിങ് ഛദ്ദക്ക് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് ആമിർ ഖാൻ. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രം തിയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയി. ഇത് നടനെ മാനസികമായി തളർത്തിയിരുന്നു. തുടർന്നാണ് സിനിമയിൽ നിന്ന് ഇടവേള എടുത്തത്. എന്നാൽ ലാൽ സിങ് ഛദ്ദയുടെ പരാജയമല്ല ഇടവേളക്ക് കാരണമെന്ന് നടൻ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് സിനിമ നിരൂപകൻ കമാൽ റാഷിദ് ഖാന്റെ ട്വീറ്റാണ്. തുടർച്ചയായുളള ഷാറൂഖ് ഖാൻ ചിത്രങ്ങളുടെ വിജയം ആമിർ ഖാനെ വിഷാദത്തിലേക്ക് നയിച്ചെന്നും നിത്യവും രാത്രി മദ്യപിക്കാറുണ്ടെന്നും സോഴ്സിനെ ഉദ്ധരിച്ച് കെ.ആർ.കെ ട്വീറ്റ് ചെയ്തു. ഇത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.


ഒരു പാർട്ടി കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ ആമിർ ഖാൻ കാലിടറി വീഴാൻ പോകുന്നതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വീഴാതിരിക്കാനായി വാതിലിൽ പിടിച്ചു നിൽക്കുന്ന നടന്റെ വിഡിയോ വലിയ വിമർശനം സൃഷ്ടിച്ചിട്ടുണ്ട്. ഈ വിഡിയോ കൂടി പുറത്തു വന്നതോടെ കെ.ആർ.കെയുടെ ട്വീറ്റിൽ കാര്യമുണ്ടെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ വിമർശനം ഉയരുമ്പോഴും ആമിറിനെ പിന്തുണച്ചും കമന്റുകൾ എത്തുന്നുണ്ട്. മദ്യപിക്കാൻ എല്ലാവരേയും പോലെ നടനും അവകാശമുണ്ടെന്നാണ് കമന്റുകൾ.

കരീന കപൂറിനൊപ്പം അഭിനയിച്ച ലാൽ സിങ് ഛദ്ദയാണ് ആമിറിന്റേതായി അവസാനമായി പുറത്തുവന്ന ചിത്രം. 1994-ൽ പുറത്തിറങ്ങിയ ടോം ഹാങ്‌ക്‌സിന്റെ ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണിത്. കാജോൾ, വിശാൽ ജേത്വ എന്നിവർ അഭിനയിച്ച സലാം വെങ്കിയിലും ആമിർ അതിഥി വേഷത്തിൽ എത്തിയിരുന്നു. അഭിനയത്തിൽ നിന്ന് ഇടവേള എടുത്തെങ്കിലും നിർമാണ രംഗത്ത് സജീവമാണ്. സണ്ണി ഡിയോളിനെ നായനാക്കി രാജ്കുമാർ സന്തോഷി ഒരുക്കുന്ന പുതിയ ചിത്രം നിർമിക്കുന്നത് ആമിർ ഖാനാണെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aamir Khan
News Summary - Aamir Khan suffering from depression? Here’s viral tweet
Next Story