Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവർ രണ്ടുപേരും സ്നേഹത്തോടെ ജീവിക്കും; മകളുടെ വിവാഹ തീയതി പങ്കുവെച്ച് ആമിർ ഖാൻ

text_fields
bookmark_border
Aamir Khan  Reveals  Daughter Ira Khan And Nupur Shikhare  Wedding Date
cancel

മകൾ ഇറ ഖാന്റെ വിവാഹ തീയതി വെളിപ്പെടുത്തി ആമിർ ഖാൻ. ജനുവരി മൂന്നിനാണ് വിവാഹം. ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മകൾ കണ്ടെത്തിയ ആളാണെന്നും രണ്ടുപേരും പരസ്പരം പിന്തുണച്ച് സ്നേഹത്തോടെ ജീവിക്കുമെന്നും വിവാഹ തീയതി പങ്കുവെച്ചുകൊണ്ട് ആമിർ വ്യക്തമാക്കി.

' ജനുവരി മൂന്നിനാണ് മകൾ ഇറയുടെ വിവാഹം. നൂപുർ എന്നാണ് പേര്. അദ്ദേഹം ജിം ട്രെയിനറാണ്. വളരെ സ്നേഹമുള്ള വ്യക്തിയാണ്. മകൾ തന്നെയാണ് അവളുടെ ജീവിത പങ്കാളിയെ കണ്ടെത്തിയത്. വിഷാദസമയങ്ങളിൽ അവളെ പിന്തുണച്ച് ഒപ്പമുണ്ടായിരുന്നു. മകളുടെ തെരഞ്ഞെടുപ്പിൽ ഞാൻ വളരെ സന്തുഷ്ടവാനാണ്. അവർ വളരെ സന്തോഷത്തോടെ പരസ്പരം പിന്തുണച്ച് ജീവിക്കും. നൂപൂർ മരുമകനല്ല, മകനാണ് എനിക്ക് - ആമിർ ഖാൻ പറഞ്ഞു.

കഴിഞ്ഞ വർഷം നവംബർ 18ന് നൂപുറിന്റെ ഇറയുടേയും വിവാഹനിശ്ചയം. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aamir Khan Reveals Daughter Ira Khan And Nupur Shikhare Wedding Date
Next Story