'ആ ഐക്യം മനുഷ്യത്വം മാത്രം, അത് മതത്തിന് മുകളിലാണ്'; 'ലവ് ജിഹാദ്' ആരോപണങ്ങൾക്ക് മറുപടി നൽകി ആമിർ ഖാൻ
text_fields2014ൽ പുറത്തിറങ്ങിയ 'പി.കെ' എന്ന ചിത്രത്തിനെതിരെ 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുവെന്നും മതവിരുദ്ധമാണെന്നുമുള്ള ദീർഘകാല ആരോപണങ്ങൾക്ക് ഒടുവിൽ മറുപടി നൽകിയിരിക്കുകയാണ് ആമിർ ഖാൻ. അടുത്തിടെ ഒരു അഭിമുഖത്തിൽ ഈ അവകാശവാദങ്ങൾ തെറ്റാണ് എന്ന് പറഞ്ഞ് അദ്ദേഹം അവ തള്ളിക്കളഞ്ഞു. ചിത്രം ഒരിക്കലും ഒരു മതത്തെയും ലക്ഷ്യം വെക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്ന് താരം പറഞ്ഞു.
'പി.കെ ഒരു മതത്തെയും വേദനിപ്പിക്കാനോ പരിഹസിക്കാനോ ഉദ്ദേശിച്ചിട്ടില്ല. ഞങ്ങൾ ഒരു മതത്തിനും എതിരല്ല. എല്ലാ മതങ്ങളെയും എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നു. സാധാരണക്കാരെ വിഡ്ഢികളാക്കാൻ വേണ്ടി മതത്തെ ചൂഷണം ചെയ്യുന്നവരെക്കുറിച്ച് ജാഗ്രത പാലിക്കാൻ ആ സിനിമ നമ്മോട് പറയുന്നു. എല്ലാ മതങ്ങളിലും നിങ്ങൾക്ക് ഇതുപോലുള്ള ആളുകളെ കാണാം. അതായിരുന്നു സിനിമയുടെ ഏക ലക്ഷ്യം. അതിനാൽ അത്തരം ആളുകളിൽ നിന്ന് അകന്നു നിൽക്കുക' -ആമിർ പറഞ്ഞു.
ഇന്ത്യൻ ഹിന്ദു യുവതിയും പാകിസ്താൻ മുസ്ലീം യുവാവും തമ്മിലുള്ള പ്രണയകഥ പറയുന്ന ചിത്രമാണ് പി.കെ. ചിത്രം 'ലവ് ജിഹാദിനെ' പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ചില വിഭാഗങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ, രണ്ട് മതങ്ങളിൽ നിന്നുള്ള ആളുകൾ പ്രണയത്തിലാകുകയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ, അത് എല്ലായ്പ്പോഴും ലവ് ജിഹാദ് അല്ല. അവർ പരസ്പരം സ്നേഹിക്കുന്നത് അങ്ങനെയാണ്, ആ ഐക്യം മനുഷ്യത്വം മാത്രമാണ്. അത് മതത്തിന് മുകളിലാണ് എന്ന് ആമിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

